ബ്ലേഡ് ആക്രമണകേസിലെ പ്രതി 48 മണിക്കൂറിനകം പിടിയിൽ
text_fieldsസുജിത്ത്
തൃശൂർ: തേക്കിൻകാട് മൈതാനത്ത് ഗാനമേള നടക്കുന്നതിനിടെ മധ്യവയസ്കന്റെ കഴുത്തിൽ ബ്ലേഡുകൊണ്ട് വരഞ്ഞ് ഭീതിപരത്തിയ കേസിൽ വയനാട് ചീരംകുന്ന് തൊണ്ടിയിൽ വീട്ടിൽ സുജിത്ത് (41) അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് സംഭവം നടന്ന് 48 മണിക്കൂറിനകം പ്രതി വലയിലായത്.
തർക്കത്തെത്തുടർന്ന് മധ്യവയസ്കനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചശേഷം സുജിത്ത് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. തൃശൂർ സിറ്റി അസി. കമീഷണർ സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിച്ചത്.
ഇൻസ്പെക്ടർ എം.ജെ. ജിജോ, സബ് ഇൻസ്പെക്ടർമാരായ ബിപിൻ പി. നായർ, ഹരീന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ സന്ദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അജ്മൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളിലെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന്, പ്രതി സഞ്ചരിച്ച വഴികളിലൂടെ പിന്തുടർന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

