Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യലഹരിയിൽ സി.െഎ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്
text_fieldsbookmark_border
കേണിച്ചിറ: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്. നടവയൽ സ്വദേശിയും തിരുവമ്പാടി സി.െഎയുമായ ഷജു ജോസഫ് സഞ്ചരിച്ച കാറാണ് ഇടിച്ചത്. ബത്തേരി തോട്ടുമ്മൽ ഇർഷാദ്, ഭാര്യ റഹിയാനത്ത് എന്നിവർ സഞ്ചരിച്ച ബുള്ളറ്റിൽ കാർ ഇടിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ റഹിയാനത്ത് കേണിച്ചിറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചക്കുശേഷം കേണിച്ചിറ െപട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം. കാർ ബുള്ളറ്റിലിടിക്കുകയായിരുന്നു. ഇതിനിടെ ഓട്ടോയിൽ കയറി പോകാൻ സി.െഎ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇടപെട്ട് തടഞ്ഞുവെച്ചു. പിന്നീട് കേണിച്ചിറ പൊലീസിന് കൈമാറി.
മാസ്ക് ധരിക്കാതെയായിരുന്നു ഇയാൾ എത്തിയത്. മദ്യപിച്ച് അപടകരമാംവിധം വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി.
Next Story

