കരടിയുടെ ആക്രമണം; ഗുരുതര പരിക്ക്
text_fieldsപരിക്കേറ്റ കരിയന്‍
ആശുപത്രിയിൽ
തോൽപെട്ടി: കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. തോൽപെട്ടി കക്കേരി കോളനിയിലെ കരിയന്‍ (45) ആണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. കരിയനും ബന്ധുക്കളും സുഹൃത്തുക്കളുമായ ഏഴുപേരും ചേര്‍ന്ന് കാട്ടില്‍ തേനെടുക്കാന്‍ പോയതായിരുന്നു. നടന്നുപോകുന്നതിനിടയിലാണ് കരിയനെ കരടി ആക്രമിച്ചത്.
മറ്റുള്ളവര്‍ ബഹളം വെച്ചതോടെ കരടി കാട്ടിലേക്ക് ഓടിമറിഞ്ഞു. കരിയന്റെ തലക്കും കവിളിനും കഴുത്തിനും ഇടതു കൈക്കും കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

