ബത്തേരി കോഴക്കേസ്: ജാനുവിൻെറയും പ്രശാന്തിൻെറയും ശബ്ദം പരിശോധിക്കും
text_fieldsകൽപറ്റ: സുൽത്താൻ ബത്തേരി കോഴക്കേസിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിെൻറയും ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിെൻറയും ശബ്ദം പരിശോധിക്കും. ഇരുവരോടും നവംബർ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാകാൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. വയനാട് ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയെ തുർന്നാണിത്്.
നേരത്തെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രെൻറയും കേസിലെ മുഖ്യസാക്ഷി ജെ.ആർ.പി മുൻ ട്രഷറർ കെ. പ്രസീത അഴീക്കോടിെൻറയും ശബ്ദ സാമ്പ്ൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകൻ സുരേന്ദ്രൻ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.
ജാനുവിന് തിരുവനന്തപുരത്ത് വെച്ച് സുരേന്ദ്രൻ 10 ലക്ഷവും ബത്തേരിയിലെ റിസോർട്ടിൽ വെച്ച് ബി.ജെ.പി ജില്ല ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രശാന്തിനെ പലതവണ ചോദ്യം ചെയ്തു. കൂടാതെ, ജാനുവും പ്രശാന്തും തമ്മിലുള്ള ഫോൺ സംഭാഷണവും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.ഇതിൻെറ ആധികാരികത തെളിയിക്കാനാണ് ശബ്ദ സാമ്പ്ൾ പരിശോധിക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ജാനുവിെൻറ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ റെയ്ഡ് നടത്തിയ ക്രൈം ബ്രാഞ്ച് സംഘം ഫോണുകളും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. പ്രശാന്തിെൻറ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.