ചരക്ക് ലോറിയിൽനിന്ന് നിരോധിത പുകയില പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsനിരോധിത പുകയില കയറ്റിവന്ന ലോറിയിലെ ഡ്രൈവറും ക്ലീനറും ഗൂഡല്ലൂർ പൊലീസിന്റെ പിടിയിലായപ്പോൾ
ഗൂഡല്ലൂർ: ചരക്ക് ലോറിയിൽ നിന്നുനിരോധിത പുകയില പിടികൂടി. മമ്പാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ഗൂഡല്ലൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽനിന്ന് നിർമാണ സാമഗ്രികളുമായി വന്ന ലോറി പരിശോധിച്ചപ്പോഴാണ് 30 കിലോ (1500 പാക്കറ്റ്)നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.
കേസെടുത്ത പൊലീസ് മമ്പാട്, പള്ളിപ്പറമ്പിൽ, പുലിക്കുന്ന് സ്വദേശി അസ്കർ(37 ), മമ്പാട് പുള്ളിപ്പാടം അല്ലിപ്പട്ടിയിലെ മുജീബ് റഹ്മാൻ(32) എന്നിവരെയാണ് ഗൂഡല്ലൂർ സി.ഐ. അരുൾ അറസ്റ്റ് ചെയ്തത്. 1,12,500 രൂപയുടെ പുകയിലയാണ് പിടിച്ചെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

