തുപ്പുന്നവർ സൂക്ഷിക്കുക; നിരീക്ഷിക്കാൻ ഷാഡോ പൊലീസുണ്ട്
text_fieldsസുൽത്താൻ ബത്തേരി: ടൗണിൽ തുപ്പൽ നിരോധനം കർശനമാക്കുന്നു. ടൗണിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തി. ഇത് കൂടാതെ ഷാഡോ പൊലീസിന്റെ സഹായവും തേടുമെന്ന് ചെയർമാൻ ടി.കെ. രമേഷ് അറിയിച്ചു.
ടൗണിലെ മുറുക്കാൻ കടകൾക്ക് മുന്നിൽ മുറുക്കി തുപ്പുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള മുറുക്കാൻ കടകളുടെ ലൈസൻസ് റദ്ദാക്കും. ടൗണിലെ മറ്റിടങ്ങകളിലും തുപ്പാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കേരള മുനിസിപ്പൽ ആക്ട് 341പ്രകാരം പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
സുൽത്താൻ ബത്തേരി നഗരം പൂക്കളുടെയും ശുചിത്വത്തിന്റെയും സന്തോഷത്തിന്റെയും നഗരമാണ്. അത് കാത്തുസൂക്ഷിക്കാൻ എല്ലാവരും നഗരസഭയോടൊപ്പം ചേർന്നു നിൽക്കണമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

