Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജാ​മ്യ​ത്തി​ലി​റ​ങ്ങി...

ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി 19 വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

text_fields
bookmark_border
ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി 19 വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ
cancel
camera_alt

സെ​ബാ​സ്റ്റ്യ​ൻ

ത​ല​പ്പു​ഴ: ഗാ​ര്‍ഹി​ക പീ​ഡ​ന​ത്തെ തു​ട​ര്‍ന്ന് ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി മാതാവ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ 19 വ​ര്‍ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​മ്മ​യാ​ട്, പു​ല്‍പ്പാ​റ വീ​ട്ടി​ല്‍ ബി​ജു സെ​ബാ​സ്റ്റ്യ​നെ​യാ​ണ് (49) ക​ണ്ണൂ​ര്‍ ഉ​ളി​ക്ക​ലി​ല്‍വെ​ച്ച് ത​ല​പ്പു​ഴ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2005ൽ ​പേ​ര്യ നാ​ൽ​പ​ത്തി​ര​ണ്ടാം മൈ​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ട്ടി​യെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബി​ജു​വി​ന്റെ ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ 90 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് മു​ങ്ങി​യ​ത്. അ​വി​ടെ ര​ണ്ടു വ​ര്‍ഷം ഒ​രു റ​ബ​ര്‍ പ്ലാ​ന്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്ത​ശേ​ഷം ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ള്ള ഉ​ളി​ക്ക​ലി​ലെ​ത്തി ഒ​രു ഫാ​മി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ മാ​ന​ന്ത​വാ​ടി ജെ.​എം.​സി.​എം കോ​ട​തി വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ല​പ്പു​ഴ എ​സ്.​എ​ച്ച്.​ഒ എ​സ്. അ​രു​ണ്‍ഷാ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​സി.​പി.​ഒ വ​ത്സ​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ സ​ന​ല്‍, സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്ണൂ​രി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailJailArrest
News Summary - Bailed-Jail-Arrest
Next Story