Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫ് കൺവെൻഷനിടെ മാധ്യമ പ്രവർത്തകനുനേരെ കൈയേറ്റം
text_fieldsbookmark_border
സുൽത്താൻ ബത്തേരി: യു.ഡി.എഫ് കൺവെൻഷൻ നടക്കുന്നതിനിടെ, ബത്തേരി ടൗൺ ഹാളിൽ മാധ്യമ പ്രവത്തകനുനേരെ കൈയേറ്റ ശ്രമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ വേദിയിലുള്ളപ്പോഴായിരുന്നു സംഭവം.
യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തുമ്പോഴാണ് ഏതാനും പേർ റിപ്പോർട്ടർ ടി.വി കാമറാമാൻ മനു ദാമോദറിനെ കൈയേറ്റം ചെയ്തത്. ഇക്കാര്യം മാധ്യമ പ്രവർത്തകർ യു.ഡി.എഫ് നേതാക്കളുടെ ശ്രദ്ധയിൽപെടുത്തി.
സംഭവത്തിൽ ക്ഷമചോദിക്കുന്നതായി യു.ഡി.എഫ് കൺവീനർ കെ.കെ. എബ്രഹാം അറിയിച്ചു.
Next Story

