എ.ടി.എം പ്രവർത്തന രഹിതം; യൂത്ത് ലീഗ് പുഷ്പ ചക്രം സമർപ്പിച്ചു
text_fieldsതരുവണ ടൗണിലെ അടഞ്ഞുകിടക്കുന്ന കനറ ബാങ്ക് എ.ടി.എമ്മിന് മുമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ പുഷ്്പചക്രം സമർപ്പിക്കുന്നു
തരുവണ: മാസങ്ങളായി തരുവണ ടൗണിലെ കനറ ബാങ്ക് എ.ടി.എം പ്രവർത്ത രഹിതമായതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കൗണ്ടറിന് മുന്നിൽ പുഷ്്പചക്രം സമർപ്പിച്ച് പ്രതിഷേധിച്ചു.
എ.ടി.എം കൗണ്ടർ അടഞ്ഞുകിടക്കുന്നതിനാൽ തരുവണയിലും സമീപ പ്രദേശത്തുമുള്ളവർക്ക് അത്യാവശ്യം വന്നാൽ നാല് കിലോമീറ്റർ ദൂരെ നാലാം മൈലിലെ എ.ടി.എം വരെ സഞ്ചരിക്കണം. എത്രയും പെട്ടെന്ന് എ.ടി.എം പ്രവർത്തനയോഗ്യമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തിന് യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ നാസർ തരുവണ, ശാഖ പ്രസിഡൻറ് എസ്. നാസർ, വി. അബ്ദുല്ല, ഉസ്മാൻ പള്ളിയാൽ, സി.എച്ച്. ഇബ്രാഹിം, യു.കെ. സിയാദ് എന്നിവർ നേതൃത്വം നൽകി.