Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാട് നിയമസഭ...

നാട് നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

text_fields
bookmark_border
നാട് നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
cancel

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​യ​തോ​ടെ വ​യ​നാ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്. ക​ൽ​പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ജീ​വ​മാ​യ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ തീ​ർ​പ്പി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​ന്നു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ത്ര​യും രൂ​ക്ഷ​മാ​യ ഉ​രു​ൾ​ദു​ര​ന്ത​ത്തെ കൈ​കാ​ര്യം ചെ​യ്യു​ക​യും അ​തി​ജീ​വി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യ​തും എ​ൽ.​ഡി.​എ​ഫ് നേ​ട്ട​മാ​യി ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​പ്പാ​ക്കാ​നാ​യ​തും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ​വി​ജ​യ​വും ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സും യു.​ഡി.​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക നീ​ങ്ങു​ന്ന​ത്.

ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ടി. ​സി​ദ്ദീ​ഖ് ത​ന്നെ​യാ​യി​രി​ക്കും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ന്നാ​ണ് സൂ​ച​ന​ക​ൾ. 5470 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സി​ദ്ദീ​ഖ് ക​ഴി​ഞ്ഞ ത​വ​ണ ക​ൽ​പ​റ്റ​യി​ൽ വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കി​യാ​ൽ അ​ട്ടി​മ​റി​വി​ജ​യം നേ​ടാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. ടി. ​സി​ദ്ദീ​ഖി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​ത് സി.​പി.​എം പ​തി​വാ​ക്കി​യി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ടൗ​ൺ​ഷി​പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എം.​എ​ൽ.​എ പ്ര​സം​ഗി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ൾ മു​ത​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​വി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ വ്യാ​പ​ക​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

അ​തി​നി​ടെ എം.​പി യെ ​കൂ​ടാ​തെ എം.​എ​ൽ.​എ യെ​യും വ​യ​നാ​ട്ടി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നെ​തി​രേ ഒ​രു​വി​ഭാ​ഗം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​വ​ര​ണ സീ​റ്റു​ക​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ ക​ൽ​പ​റ്റ മാ​ത്ര​മാ​ണ് വ​യ​നാ​ട്ടി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള ഏ​ക​മ​ണ്ഡ​ലം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് യു.​ഡി.​എ​ഫി​ന് ശ​ക്ത​മാ​യ അ​നു​കൂ​ല ത​രം​ഗം ഉ​ണ്ടാ​യ​പ്പോ​ഴും ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ വേ​ണ്ട​ത്ര മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തും കാ​ര്യ​മാ​യ ച​ർ​ച്ച​യാ​ണ്. യു.​ഡി.​എ​ഫി​ന്റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യും മൂ​പ്പൈ​നാ​ട്, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തു​ക​ളും ന​ഷ്ട​പ്പെ​ട്ട​ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പി​ടി​പ്പു​കേ​ട് കൊ​ണ്ടാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ൽ​പ​റ്റ​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫി​ന് വേ​ണ്ടി മ​ത്സ​രി​ച്ച് തോ​റ്റ​ത് ശ്രേ​യാം​സ് കു​മാ​റാ​ണ്. ഇ​ത്ത​വ​ണ അ​ദ്ദേ​ഹം മ​ത്സ​ര​ത്തി​നി​ല്ലെ​ന്നാ​ണ് സൂ​ച​ന. എ​ൽ.​ഡി.​എ​ഫി​ൽ തു​ട​രു​ന്ന​പ​ക്ഷം ആ​ർ.​ജെ.​ഡി ക്ക് ​അ​വ​കാ​ശ​പ്പെ​ട്ട സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ നി​ര​വ​ധി പേ​രു​ക​ൾ ഉ​യ​രു​ന്നു​വ​രു​ന്നു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ന് സാ​ധ്യ​ത കു​റ​ഞ്ഞ മ​ണ്ഡ​ല​മാ​യ​തി​നാ​ൽ ത​ന്നെ ശ്രേ​യാം​സ് കു​മാ​റി​ന്റെ മ​ക​ൾ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്. പി.​കെ. അ​നി​ൽ കു​മാ​ർ, ജു​നൈ​ദ് കൈ​പ്പാ​ണി, കെ.​കെ. ഹം​സ, പി.​പി. ഷൈ​ജ​ൽ, അ​ജ്മ​ല്‍ സാ​ജി​ദ്, പി.​എം. ഷ​ബീ​റ​ലി തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും നേ​ര​ത്തേ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി​യും തി​രി​ച്ചു​പി​ടി​ക്കാ​ൻ വ​ല​തു​മു​ന്ന​ണി​യും ത​ന്ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. നി​ല​വി​ലെ എം.​എ​ൽ.​എ​യു​മാ​യ മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന് മൂ​ന്നാം ത​വ​ണ​യും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 1307 വോ​ട്ടി​നാ​ണ് യു.​ഡി.​എ​ഫി​ലെ പി.​കെ ജ​യ​ല​ക്ഷ്മി​യെ തോ​ൽ​പി​ച്ച​തെ​ങ്കി​ല്‍ ര​ണ്ടാ​മ​ത് ജ​ല​യ​ക്ഷ്മി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഒ.​ആ​ര്‍. കേ​ളു​വി​ന്റെ ഭൂ​രി​പ​ക്ഷം 9282 ആ​യി ഉ​യ​ർ​ന്നി​രു​ന്നു.

ഇ​ത്ത​വ​ണ കേ​ളു​വി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, ത​വി​ഞ്ഞാ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും നി​ല​വി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ അ​നി​ഷ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഇ​ട​തു​മു​ന്ന​ണി പ​രി​ഗ​ണി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫി​ലാ​ക​ട്ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ. ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ കൂ​ടു​മാ​റി മാ​ന​ന്ത​വാ​ടി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, എ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും നി​ല​വി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഉ​ഷ വി​ജ​യ​ൻ, അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​വ് മു​ര​ളി മാ​സ്റ്റ​ർ ആ​യ​പൊ​യി​ൽ, മ​ണി​ക്കു​ട്ട​ൻ പ​ണി​യ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും കു​റു​മ സ​മു​ദാ​യാം​ഗ​വു​മാ​യ മ​ഞ്ജു കു​ട്ട​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും യു.​ഡി.​എ​ഫി​​ന്റെ സ​ജീ​വ ച​ർ​ച്ച​യി​ൽ ഉ​ണ്ട്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ സീ​റ്റ് നി​ല​നി​ർ​ത്താ​ൻ യു.​ഡി.​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫും ശ​ക്ത​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ക​യാ​ണ്. യു.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി. മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യി​ട്ട് 11 ത​വ​ണ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. അ​തി​ൽ ഒ​മ്പ​ത് ത​വ​ണ​യും യു.​ഡി.​എ​ഫാ​ണ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഐ.​സി. ബാ​ല​കൃ​ഷ്ണ​നാ​ണ് ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ അ​തി​നു​മു​മ്പ് എ​ൽ.​ഡി.​എ​ഫി​ലെ പി. ​കൃ​ഷ്ണ​പ്ര​സാ​ദും വ​ർ​ഗീ​സ് വൈ​ദ്യ​രും സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ വി​ജ​യ​ച്ച ച​രി​ത്ര​മു​ണ്ട്. അ​തി​നാ​ൽ യു.​ഡി.​എ​ഫി​ന്റെ തു​ട​ർ​ച്ച​യാ​യ വി​ജ​യം എ​ൽ.​ഡി.​എ​ഫി​നെ അ​ലോ​ര​സ​പ്പെ​ടു​ത്തു​ന്നി​ല്ല.

ഇ​ത്ത​വ​ണ​യും യു.​ഡി.​എ​ഫ് പാ​ള​യ​ത്തി​ൽ​നി​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്റെ പേ​രാ​ണ് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. നാ​ലാ​മ​തും ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ളെ​ന്നു​മി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഏ​റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​ണ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ൽ.​ഡി.​എ​ഫി​ൽ ഇ​ത്ത​വ​ണ പ​ല​രു​ടെ​യും പേ​രു​ക​ൾ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, സി.​പി.​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെം​ബ​ർ രു​ഗ്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​കെ.​എ​സ് നേ​താ​വ് പി. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ​ക്കൊ​ക്കെ സാ​ധ്യ​ത​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​തി​നു​ശേ​ഷ​മേ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കൂ​വെ​ന്നാ​ണ് സി.​പി.​എം നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഏ​റെ പ​ഴി​കേ​ട്ട മ​ണ്ഡ​ല​മാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​കെ. ജാ​നു 15198 വോ​ട്ട് നേ​ടി. ജാ​നു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ അ​ന്ന​ത്തെ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ കോ​ഴ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ന്ന​ത്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ കോ​ലാ​ഹ​ലം അ​തു​ണ്ടാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanduassembly electionMalayalam News
News Summary - assembly election is coming
Next Story