Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസൗ​ജ​ന്യമായി ദു​ബൈ...

സൗ​ജ​ന്യമായി ദു​ബൈ എ​ക്‌​സ്​പോ കാ​ണാ​ൻ അ​ശ്മി​ല്‍ ശാ​സ് അ​ഹ​മ്മ​ദ്

text_fields
bookmark_border
സൗ​ജ​ന്യമായി ദു​ബൈ എ​ക്‌​സ്​പോ കാ​ണാ​ൻ അ​ശ്മി​ല്‍ ശാ​സ് അ​ഹ​മ്മ​ദ്
cancel
camera_alt

അ​ശ്മി​ല്‍ ശാ​സ് അ​ഹ​മ്മ​ദ്

ക​ൽ​പ​റ്റ: ആ​സ്പി​റേ​ഷ​ന​ന്‍ ഡി​സ്ട്രി​ക്റ്റ്​ പ​ദ്ധ​തി​യു​ടെ സൗ​ജ​ന്യ ദു​ബൈ എ​ക്‌​സ്പോ കാ​ണാ​നു​ള്ള യാ​ത്ര​ക്ക് അ​ശ്മി​ല്‍ ശാ​സ് അ​ഹ​മ്മ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ല​യി​ലെ എ​ണ്ണൂ​റോ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​റ്റു​ര​ച്ച പ്രാ​ഥ​മി​ക മ​ത്സ​ര പ​രീ​ക്ഷ​യും തു​ട​ര്‍ റൗ​ണ്ടു​ക​ളും പി​ന്നി​ട്ടാ​ണ് തൊ​ണ്ട​ര്‍നാ​ട് എം.​ടി.​ഡി.​എം എ​ച്ച്.​എ​സി​ലെ പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍ഥി​യാ​യ അ​ശ്മി​ല്‍ ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. തൊ​ണ്ട​ര്‍നാ​ട് കോ​റോം കോ​ര​ന്‍കു​ന്ന​ന്‍ മൊ​യ്തീ​െൻറ​യും ലൈ​ല​യു​ടെ​യും മ​ക​നാ​ണ്. സ്‌​കൂ​ൾ ത​ല​ത്തി​ലു​ള്ള ആ​ദ്യ റൗ​ണ്ട് പ​രീ​ക്ഷ​ക്ക് ശേ​ഷം ക​ല്‍പ​റ്റ എ​സ്.​കെ.​എം.​ജെ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ര​ണ്ടാം റൗ​ണ്ടി​ൽ 57 പേ​രാ​ണ് ജി​ല്ല​യി​ല്‍നി​ന്നു പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇ​തി​ല്‍നി​ന്നും മി​ക​വു​തെ​ളി​യി​ച്ച ഏ​ഴു​പേ​രെ​യാ​ണ് പ്ര​ത്യേ​ക പാ​ന​ലി​ന് മു​ന്നി​ലു​ള്ള മു​ഖാ​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഏ​റ്റ​വും മി​ടു​ക്ക് തെ​ളി​യി​ക്കു​ന്ന ഒ​രു വി​ദ്യാ​ര്‍ഥി​യെ ദു​ബൈ എ​ക്‌​സ്‌​പോ കാ​ണാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മു​ഖാ​മു​ഖ​മാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍ക്കും ഗ്രേ​ഡും നേ​ടി ഒ​മ്പ​താം ത​ര​ത്തി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ദേ​ശീ​യ ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ലും അ​ശ്മി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​തി​രു​ന്നു. കു​ഞ്ഞോം എ.​യു.​പി സ്‌​കൂ​ള്‍ അ​ഞ്ചാം​ത​രം വി​ദ്യാ​ര്‍ഥി​നി ആ​യി​ഷ​യാ​ണ് അ​ശ്മി​ലി​െൻറ സ​ഹോ​ദ​രി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Expo
News Summary - Ashmil Shaz Ahmed on a trip to see the free Dubai Expo.
Next Story