വീടിന്റെ വൈദ്യുതി വയറുകൾ മുറിച്ച് സാമൂഹിക വിരുദ്ധർ
text_fieldsമൂപ്പൈനാട്: ആപ്പാളം പ്രദേശത്ത് നിർമാണ പ്രവൃത്തികൾ പൂർത്തീയാകാറായ വയറിങ് നടത്തിയ വീടുകളുടെ വൈദ്യുതി വയറുകൾ മുറിച്ച് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. പ്രദേശത്തുകാരായ ബഷീർ, ഇർഷാദ് എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. മറ്റ് പല വീടുകളിലും ഇത്തരത്തിൽ അതിക്രമം നടന്നതായി പരാതിയുണ്ട്.
ഭിത്തികൾ തുരന്ന് വയറിങ്ങ് പൂർത്തിയാക്കി പ്ലാസ്റ്ററിങ് കൂടി കഴിഞ്ഞ വീടുകളുടെ വയറുകളാണ് ജങ്ഷൻ ബോക്സിൽനിന്ന് മുറിച്ച് നശിപ്പിക്കുന്നത്. വയറിങ് പുനഃസ്ഥാപിക്കണമെങ്കിൽ തുടക്കം മുതൽ വീണ്ടും ചെയ്യണം. ഇത് വലിയ സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

