Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആനക്കാംപൊയിൽ-മേപ്പാടി...

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: വയനാടൻ ദുരിതയാത്രക്ക് വിരാമമാകും; 8.73 കി.മീ തുരങ്കം

text_fields
bookmark_border
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: വയനാടൻ ദുരിതയാത്രക്ക്  വിരാമമാകും; 8.73 കി.മീ തുരങ്കം
cancel

തി​രു​വ​മ്പാ​ടി: മ​ല​ബാ​റി​നെ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ര​മി​ല്ലാ പാ​ത​യു​ടെ ‘ബ്ലാ​സ്റ്റി​ങ്’ (പാ​റ തു​ര​ക്ക​ൽ) തു​ട​ങ്ങി​യ​തോ​ടെ വ​യ​നാ​ടി​ന്റെ വി​ക​സ​ന​ത്തി​നും പു​തു പ്ര​തീ​ക്ഷ​യാ​യി. ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക പാ​ത​യു​ടെ ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളി​ൽ ഒ​ന്നി​ന്റെ നി​ർ​മാ​ണ​മാ​ണ് കോ​ഴി​ക്കോ​ട് മ​റി​പ്പു​ഴ​യി​ൽ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ലെ മ​റി​പ്പു​ഴ മു​ത​ൽ വ​യ​നാ​ട്ടി​ലെ ക​ള്ളാ​ടി വ​രെ 8 . 73 കി.​മീ തു​ര​ങ്ക​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​പാ​ത​യാ​കു​മി​ത്. താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന തു​ര​ങ്ക​പാ​ത​ക്ക് 2134 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ല​ബാ​റി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര സ​മ​യ​ത്തി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ലാ​ഭി​ക്കാം. യാ​ത്ര​യി​ൽ 35 കി.​മീ ദൂ​ര​കു​റ​വും ല​ഭി​ക്കും. തു​ര​ങ്ക പാ​ത നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​ത്തി​പ്പും നി​ർ​വ​ഹ​ണ​വും കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​നാ​ണ്. ഭോ​പാ​ൽ ആ​സ്ഥാ​ന​മാ​യ ദി​ലീ​പ് ബി​ൽ​ഡ് കോ​ൺ, കൊ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യ റോ​യ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് തു​ര​ങ്ക നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 31നാ​ണ് മു​ഖ്യ​മ​ന്ത്രി തു​ര​ങ്ക​പാ​ത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. താ​ത്കാ​ലി​ക പാ​ലം, ക്ര​ഷ​ർ യൂ​നി​റ്റ്, ഫ്യൂ​വ​ൽ ടാ​ങ്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള ക്യാ​മ്പ് തു​ട​ങ്ങി​യ​വ സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ന​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​റ്റ​വാ​ച​ക​ത്തി​ലൊ​തു​ങ്ങി മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം

തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി - മേ​പ്പാ​ടി തു​ര​ങ്ക പാ​ത​യു​ടെ പാ​റ തു​ര​ക്ക​ൽ സ്വി​ച്ച് ഓ​ൺ ക​ർ​മ വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സം​ഗം ഒ​റ്റ വാ​ച​ക​ത്തി​ൽ ഒ​തു​ക്കി . സ​ന്തോ​ഷ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യും സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11ന് ​എ​ത്തേ​ണ്ട മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ തി​രു​മാ​നി​ച്ച​തി​ലും മു​ക്കാ​ൽ മ​ണി​ക്കൂ​ർ വൈ​കി 11.45 ഓ​ടെ​യാ​ണ് ആ​ന​ക്കാം​പൊ​യി​ൽ മ​രി​യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ൾ മൈ​താ​നി​യി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ വ​ന്നി​റ​ങ്ങി​യ​ത്.

ഒ​രു മി​നി​റ്റ് മാ​ത്രം നീ​ണ്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്ര​സം​ഗ​ത്തി​ൽ സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ച പ​രാ​മ​ർ​ശ​മോ പ്ര​തി​പ​ക്ഷ​ത്തി​ന് നേ​രെ വി​മ​ർ​ശ​ന​മോ ഉ​ണ്ടാ​യി​ല്ല. ച​ട​ങ്ങി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബും കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​രെ കാ​ണാ​നാ​യി കൈ​തപ്പൊ​യി​ൽ നോ​ള​ജ് സി​റ്റി​യി​ലെ ഗ്രാ​ൻ​ഡ് മ​സ്ജി​ദി​ലേ​ക്ക് പോ​യി. മ​റി​പ്പു​ഴ​യി​ൽ സ്വി​ച്ച് ഓ​ൺ ക​ർ​മം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ് മു​ഖേ​ന നി​യ​ന്ത്രി​ച്ചി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ 100 പേ​രാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. മു​ത്ത​പ്പ​ൻ പു​ഴ​യി​ലെ എ​ൽ.​പി സ്കൂ​ൾ മു​റ്റ​ത്ത് നാ​ട്ടു​കാ​ർ​ക്ക് ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ൻ വ​ലി​യ സ്ക്രീ​ൻ ഒ​രു​ക്കി​യി​രു​ന്നു.

സ്വി​ച്ച് ഓ​ണി​ന് പി​ന്നാ​ലെ സ്ഫോ​ട​നം

തി​രു​വ​മ്പാ​ടി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വി​ച്ച് ഓ​ൺ ചെ​യ്ത​തോ​ടെ സൈ​റ​ണ് പി​ന്നാ​ലെ ആ​ദ്യ ബ്ലാ​സ്റ്റി​ങി​ന്റെ സ്ഫോ​ട​ന ശ​ബ്ദം. സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന പാ​റയു​ടെ മു​ഖം തു​ര​ങ്കാ​കൃ​തി​യി​ൽ രൂ​പ​പ്പെ​ട്ടു. പി​ന്നീ​ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ന്ന പാ​റക്കല്ലു​ക​ൾ നീ​ക്കം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tunnel roadWayanad
News Summary - Anakkampoyil-Meppadi tunnel road; Wayanad's miserable journey will end; 8.73 km tunnel
Next Story