അമ്പലവയല്‍: അമ്പലവയല്‍ റിസോർട്ടിലെ കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികള്‍കൂടി പിടിയിലായി. സ്ത്രീയെ ആക്രമിക്കുകയും റിസോർട്ടിൽ കവർച്ച നടത്തുകയും ചെയ്ത ഒമ്പതംഗ സംഘത്തിലെ കൊയിലാണ്ടി സ്വദേശികളായ വിഷ്ണു, നിസാം നവാസ്, റെനീഷ്, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ അമ്പലവയല്‍ കൂട്ടബലാത്സംഗ കേസില്‍ 11 പേർ പോലീസ് പിടിയിലായി. സംഭവത്തിനുശേഷം ആലുവയിൽ ഒളിവിലായിരുന്ന പ്രതികൾ കോഴിക്കോടേക്ക് കടക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായത്. പ്രതികളെ സംഭവം നടന്ന റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞമാസം 20-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പള്ളവയലില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളീഡേ റിസോര്‍ട്ടിലാണ് യുവതി ആക്രമിക്കപ്പെട്ടത്. രാത്രിയില്‍ റിസോർട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാരായ നാലുപേരെ നേരത്തേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രധാന പ്രതികളില്‍ നാലു പേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റുചെയ്തത്. കേസില്‍ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി ഡി.വൈ.എസ്.പി കെ.കെ. അബ്ദുൽ ഷരീഫ് പറഞ്ഞു.