Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightAmbalavayalchevron_rightഎ.​ഐ കാ​മ​റ​യി​ൽ...

എ.​ഐ കാ​മ​റ​യി​ൽ പ​തി​ഞ്ഞു; തോ​ട്ടി​യു​മാ​യി പോ​യ കെ.​എ​സ്.​ഇ.​ബി വാ​ഹ​ന​ത്തി​ന് 20,500 രൂ​പ പി​ഴ

text_fields
bookmark_border
AI camera-accidents decreases
cancel

അ​മ്പ​ല​വ​യ​ൽ: വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​യി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യാ​ൽ ‘പ​ണി’ കി​ട്ടും. കാ​ര​ണം എ.​ഐ കാ​മ​റ​യി​ൽ പ​തി​ഞ്ഞാ​ൽ ആ​യി​ര​ങ്ങ​ൾ വാ​ഹ​ന ഉ​ട​മ പി​ഴ ചു​മ​ത്തേ​ണ്ടി വ​രും. നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക​ട​ക്കം ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ​കൊ​ണ്ടു​പോ​കാ​ൻ നി​ല​വി​ൽ മ​റ്റു​വ​ഴി​ക​ള​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ക്കൊ​മ്പു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ജീ​പ്പി​നു​മു​ക​ളി​ൽ തോ​ട്ടി​യു​മാ​യി പോ​യ കെ.​എ​സ്.​ഇ.​ബി വാ​ഹ​ന​വും എ.​ഐ കാ​മ​റ​യി​ൽ കു​ടു​ങ്ങി.

മ​ര​ക്കൊ​മ്പ് മു​റി​ക്കാ​ൻ തോ​ട്ടി​യു​മാ​യി പോ​യ അ​മ്പ​ല​വ​യ​ൽ കെ.​എ​സ്.​ഇ.​ബി​യി​ലെ ജീ​പ്പി​നാ​ണ് ‘പ​ണി’ കി​ട്ടി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 20,500 രൂ​പ പി​ഴ​യു​മി​ട്ടു. കെ.​എ​സ്.​ഇ.​ബി​ക്കാ​യി ക​രാ​റി​ൽ ഓ​ടു​ന്ന ജീ​പ്പി​നാ​ണ് പി​ഴ​യി​ട്ട​ത്. പി​ഴ​യ​ട​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​യു​ട​മ വി​വ​രം അ​റി​യു​ന്ന​ത്.

കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി സം​സ​രി​ച്ച​തി​നെ തു​ട​ർ​ന്ന് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ​തി​ന് ചു​മ​ത്തി​യ 20000 രൂ​പ പി​ഴ ഒ​ഴി​വാ​ക്കു​ക​യും ഡ്രൈ​വ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത​തി​ന് 500 രൂ​പ പി​ഴ അ​ട​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBfineAI Camera
News Summary - AI camera-20500 rupees fine for KSEB vehicle
Next Story