ജില്ലയിൽ 79 ഇടങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വരുന്നു, സംരംഭകർക്ക് അപേക്ഷിക്കാം
text_fieldsകൽപറ്റ: സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയിലേക്ക്, ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 63 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 13 ലൊക്കേഷനിലേക്കും പട്ടികവർഗ വിഭാഗത്തിലേക്ക് മൂന്ന് ലൊക്കേഷനിലേക്കുമാണ് നിയമനം നടത്തുന്നത്.
18 നും 50നുമിടയിൽ പ്രായമുള്ള പ്ലസ് ടു/പ്രീഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. താൽപര്യമുള്ളവർ മാർച്ച് ഏഴിനകം https://lbsedp.lbscentre.in/akshaya26/ മുഖേന ഓൺലൈനായി അപേക്ഷ ലഭ്യമാക്കണം. സംശയ നിവാരണത്തിന് 0471 2560311, 2560312, 9400923669 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഇ മെയിൽ: lbscentre@gmail.com കൂടുതൽ വിവരങ്ങൾ 04936 206267, adpowyd.akshaya@kerala.gov.in, https://akshaya.kerala.gov.in/ ലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

