Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി ബാലന്റെ മരണം: പൊലീസിനെതിരെ എ.കെ.എസ്‌ മാർച്ച്

text_fields
bookmark_border
ആദിവാസി ബാലന്റെ മരണം: പൊലീസിനെതിരെ എ.കെ.എസ്‌ മാർച്ച്
cancel
camera_alt

ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി ജി​ല്ല പൊ​ലീ​സ്‌ മേ​ധാ​വി​യു​ടെ ഓ​ഫി​സി​ലേ​ക്ക്‌ ന​ട​ത്തി​യ മാ​ർ​ച്ച്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ പി. ​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൽപറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ മനു മരിച്ച സംഭവത്തിലെ പൊലീസ്‌ അനാസ്ഥയിൽ പ്രതിഷേധിച്ച്‌ ആദിവാസി ക്ഷേമസമിതി(എ.കെ.എസ്‌) ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ല പൊലീസ്‌ മേധാവിയുടെ ഓഫിസിലേക്ക്‌ മാർച്ച്‌ നടത്തി. സംസ്ഥാന പ്രസിഡന്റ്‌ പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു.

സംഭവ സ്ഥലത്തുണ്ടായിട്ടും മനുവിനെ ആശുപത്രിയിൽ എത്തിക്കാതിരുന്ന ഹൈവേ പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു. ജില്ലയിലെ മന്ത്രിയും പട്ടികവർഗത്തിൽപ്പെട്ട രണ്ട് എം.എൽ.എമാരും വിഷയത്തിൽ ഇടപെടാത്തതിലും പ്രതിഷേധമുയർന്നു. കെ. രാമചന്ദ്രൻ അധ്യക്ഷനായി. വി. കേശവൻ, ആർ. രതീഷ്, സി.എം സുമേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. അച്ചപ്പൻ സ്വാഗതവും എം.എസ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ആദിവാസി ബാലന്റെ മരണം: പൊലീസിനെതിരെ എ.കെ.എസ്‌ മാർച്ച്
Next Story