Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. അദീല അബ്​ദുല്ല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി

text_fields
bookmark_border
ഡോ. അദീല അബ്​ദുല്ല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി
cancel
camera_alt

കലക്‌ടറേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല പരാതി കേള്‍ക്കുന്നു

കൽപറ്റ: മാനന്തവാടി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ ആറു പരാതികള്‍ തീര്‍പ്പാക്കി.

ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ലയുടെ നേതൃത്വത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി വിഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ല കലക്ടറെ പരാതികള്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ 10 പരാതികളാണ് പരിഗണിച്ചത്. തീര്‍പ്പാക്കാത്ത പരാതികള്‍ വിശദമായ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

പ്രളയ ധനസഹായം, ലൈഫ് ഭവന പദ്ധതി, ഭൂനികുതി എന്നീ വിഭാഗങ്ങളിലാണ് പരാതികള്‍ ലഭിച്ചത്. കലക്ടറേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story