Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എ.എസ് -ഐ.പി.എസ് ചമഞ്ഞ് നടന്ന യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
സുബൈർ
ഗൂഡല്ലൂർ: ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് പ്രദേശവാസികളെയും മറ്റ് അധികൃതരെയും ഭീഷണിപ്പെടുത്തുകയും സാമ്പത്തിക തട്ടിപ്പും മറ്റും നടത്തിയ യുവാവ് അറസ്റ്റിൽ. ചേരമ്പാടി സ്വദേശി സുബൈർ (42) ആണ് പിടിയിലായത്.
സുബൈറിനെ കുറിച്ച് ചേരമ്പാടി സ്വദേശി അബ്ദുൽ ഗഫൂർ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞ മറുപടിയിലാണ് തട്ടിപ്പ് വൃക്തമായത്. ഇതേതുടർന്ന് പന്തല്ലൂർ റവന്യൂ അധികൃതർ ചേരമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സുബൈറിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ ലെറ്റർ പാഡും, സീലുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത സുബൈറിനെ പന്തല്ലൂർ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

