ക്വാറി ഉടമകളെ ആക്രമിച്ചെന്ന് ആരോപണം; ആക്ഷൻ കമ്മിറ്റിയിലെ രണ്ടു പേർ കൂടി അറസ്റ്റിൽ
text_fieldsമൂപ്പൈനാട്: വാളത്തൂർ കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞായറാഴ്ച രണ്ടുപേരെക്കൂടി മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമകളെ ആക്രമിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്. റിപ്പൺ പള്ളിക്കത്തൊടി പി.ടി. മുജീബ്, പി.ടി. അയൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, വാളത്തൂർ ക്വാറി വിഷയത്തിൽ ഉടമകൾ കൃത്രിമമായി കേസുകൾ സൃഷ്ടിച്ച് പൊലീസിനെ ഉപയോഗിച്ച് പ്രദേശവാസികളെയും ജനപ്രതിനിധികളെയും വേട്ടയാടുന്നുവെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. റഫീഖ് പറഞ്ഞു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും ജില്ല ദുരന്ത നിവാരണ അതോറിറ്റി റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ളതുമായ വാളത്തൂർ ചീരക്കുന്നിൽ ക്വാറി വരുന്നതിന് പ്രദേശവാസികൾ എതിരാണ്. ക്വാറിക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചു വരുകയാണ്. കമ്മിറ്റിയിലുള്ളവരെ വ്യാജമായി നിർമിച്ച കേസുകളിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

