ചുരത്തിൽ മൂന്നിടത്ത് അപകടം; ഗതാഗത തടസ്സം
text_fieldsവയനാട് ചുരത്തിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ
വൈത്തിരി: ബുധനാഴ്ച വയനാട് ചുരത്തിൽ മൂന്നിടങ്ങളിലുണ്ടായ അപകടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടു. അപകടങ്ങളിൽ ആർക്കും പരിക്കില്ല. രാവിലെ ഏഴരയോടെ എട്ടാം വളവിനു സമീപം ടിപ്പർ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടം. പിന്നീട് അഞ്ചാം വളവിനു സമീപം എട്ടരയോടെ പിക്അപ് ലോറി നിയന്ത്രണം വിട്ടു റോഡിന്റെ വശത്തിലിടിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഇയാൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിക്കപ്പ് ലോറിയുടെ മുൻവശം പൂർണമായും തകർന്നു. വൈകീട്ട് മൂന്നരയോടെ ഒന്നാം വളവിനു സമീപം കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു റോഡിനു കുറുകെ മറിഞ്ഞു ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ലോറി അപകട സ്ഥലത്തുനിന്നും മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

