പാൽച്ചുരത്തിൽ ചരക്ക് ലോറി അപകടം
text_fieldsമാനന്തവാടി: കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്ത് ചരക്ക് ലോറി അപകടത്തിൽപെട്ടു. നിയന്ത്രണംവിട്ട് ലോറിമരത്തിലിടിച്ച് നിന്നതിനാൽ വൻദുരന്തം ഒഴിവായി. കഴിഞ്ഞദിവസം പുലർെച്ച മൂന്നോടെയാണ് അപകടം. കമ്പളക്കാട് നിന്ന് മംഗളൂരുവിലേക്കു പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ബോയ്സ് ടൗണ്‍ കൊട്ടിയൂര്‍ ചുരം പാതയില്‍ ആശ്രമം ജങ്ഷന് സമീപം നിയന്ത്രണംവിട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച ശേഷം മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ബിന്ദുലാലിന് (54) കാബിനുള്ളില്‍നിന്ന് പുറത്തുകടക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ലോറിയില്‍ കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

