Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നിയെ കൊന്ന് കറിവെച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കാട്ടുപന്നിയെ കൊന്ന് കറിവെച്ച കേസിൽ പിടിയിലായ
സെന്തമിഴ്സെൽവൻ അന്വേഷണ സംഘത്തോടൊപ്പം
ബിദർക്കാട്: കമ്പിക്കുരുക്ക് വെച്ച് കാട്ടുപന്നിയെ കൊന്നു മാംസമാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ബിദർക്കാട് പഞ്ചോറ എസ്റ്റേറ്റിലെ സെന്തമിഴ്സെൽവനെ വനപാലകർ പിടികൂടിയത്. കാട്ടുപന്നി ചത്ത സംഭവത്തെ തുടർന്ന് വനപാലകർ അന്വേഷണം നടത്തിയിരുന്നു. വൈദ്യുതി മോഷ്ടിച്ചതിനും, കാട്ടുപന്നിയെ കൊന്നതിനും, കറി പാകം ചെയ്തതിനുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കമ്പിക്കുരുക്കും വയറുകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Next Story

