വൈദ്യുതിയില്ലാതെ ദുരിതജീവിതം
text_fields20 വർഷമായി വൈദ്യുതി കണക്ഷൻ ലഭിക്കാതെ പ്രയാസപ്പെടുന്ന ഗൂഡല്ലൂർ എം.ജി.ആർ
നഗർ നിവാസികൾ
ഗൂഡല്ലൂർ: വൈദ്യുതിയില്ലാത്ത വീടുകളിൽ മണ്ണെണ്ണ വിളക്കിൽ ഡീസൽ ഒഴിച്ച് കത്തിക്കുന്നതിനാൽ കരിയും പുകയുമായി ദുരിതജീവിതം നയിക്കേണ്ടിവരുന്നതായി ഗൂഡല്ലൂർ നഗരസഭ 15ാം വാർഡ് എം.ജി.ആർ നഗറിലെ മുനീശ്വരൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സ്ത്രീകളടക്കമുള്ളവർ പരാതിപ്പെട്ടു.
പട്ടയഭൂമി അല്ലാത്തതിനാൽ 2004 മുതൽ വൈദ്യുതി കണക്ഷൻ നൽകുന്നത് നിർത്തിവെച്ചത് കാരണമാണ് 50ലേറെ കുടുംബങ്ങൾ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുന്നത്. മണ്ണെണ്ണ ലഭിക്കാത്തതിനാൽ ഡീസലാണ് വിളക്കുകളിൽ ഒഴിച്ച് കത്തിക്കുന്നത്. ഇതുമൂലം കരിയും പുകയും കാരണം കുട്ടികൾക്കടക്കം ശ്വാസകോശ രോഗങ്ങൾ പിടികൂടുകയാണ്.
20 വർഷമായി താമസിക്കുന്ന ഇവർക്ക് റേഷൻ കാർഡും ആധാർ കാർഡുമുണ്ട്. വോട്ടർ പട്ടികയിൽ പേരുമുണ്ട്. നഗരസഭയിൽ നികുതിയടക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടി. വൈദ്യുതി കണക്ഷൻ നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

