Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നിക്കൂട്ടം വീട്ടുമതില്‍ തകര്‍ത്തു
text_fieldsbookmark_border
കാട്ടുപന്നിക്കൂട്ടം തകർത്ത മതിൽ
പുല്പള്ളി: ചീയമ്പം ചെറിയ കുരിശില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണത്തില്‍നിന്ന് മധ്യവയസ്ക രക്ഷപ്പെട്ടത് തലനാരിഴക്ക്. പാറക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യ മോളി (50)യാണ് വീട്ടു മുറ്റത്ത് പച്ചക്കറി നനച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂട്ടമായെത്തിയ കാട്ടുപന്നികൾ വീട്ടിലേക്ക് ഓടിക്കയറിയത്. വീടിന്റെ മതിലും പന്നിക്കൂട്ടം ഇടിച്ചുതകര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫോറസ്റ്റ് ഓഫിസര്‍ സുന്ദരം, ബാബു, പാടിച്ചിറ വില്ലേജ് ഓഫിസര്‍ ഷിബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

