വവ്വാൽ നിറഞ്ഞ് തോട്ടം; ആശങ്കയോടെ ഉരപ്പാക്കകുന്ന് പ്രദേശവാസികൾ
text_fieldsഉരപ്പാക്കകുന്നിലെ സ്വകാര്യതോട്ടത്തിലെ മരത്തിൽ
തൂങ്ങി കിടക്കുന്ന വവ്വാലുകൾ
കാരാപ്പുഴ: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി വവ്വാലുകൾ നിറഞ്ഞ വാഴവറ്റ കാരാപ്പുഴ ഉരപ്പാക്കകുന്നിലെ കൃഷിയിടത്തിന് സമീപം താമസിക്കുന്ന വീട്ടുകാർ. കുടുംബ പ്രശ്നത്തിന്റെ പേരിൽ കേസിൽക്കിടക്കുന്ന ഭൂമി സംരക്ഷിക്കാൻ ആളില്ലാതെ കാടുകയറി വവ്വാലുകൾ താവളമാക്കിയതാണ് സമീപവാസികളുടെ ഉറക്കം കെടുത്തുന്നത്.
പകലും രാത്രിയും വ്യത്യാസമില്ലാതെ വവ്വാലിന്റെ ശല്യമാണ് പ്രദേശത്ത്. ശാസ്ത്രീയ രീതിയിൽ വവ്വാലുകളെ നീക്കുന്നതിന് താമസമുണ്ടെങ്കിൽ കേസ് നടക്കുന്ന സ്ഥലത്തെ മരങ്ങളുടെ ശിഖരങ്ങളെങ്കിലും മുറിച്ചുമാറ്റി തങ്ങളുടെ ഭീതി അകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

