Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളാട് കൂടംകുന്നിൽ തോട്ടത്തിന് തീപിടിച്ചു
text_fieldsbookmark_border
വാളാട് കൂടംകുന്നിൽ തോട്ടത്തിലുണ്ടായ തീപിടിത്തം
വാളാട്: കൂടംകുന്നിൽ തോട്ടത്തിന് തീ പിടിച്ചു. അഷറഫ്, സലാം, ഷക്കീർ, നിഷാദ്, അജ്നാസ് എന്നിവരുടെ മൂന്ന് ഏക്കർ സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. മാനന്തവാടി അഗ്നിരക്ഷസേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീ കെടുത്തി സമീപത്തെ വീടുകളിലേക്കും തോട്ടങ്ങളിലേക്കും പടരാതെ നിയന്ത്രണ വിധേയമാക്കി.
മാനന്തവാടി ഫയർ സ്റ്റേഷനിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വിശാൽ ആഗസ്റ്റിൻ, ബിനീഷ് ബേബി, ദീപത് ലാൽ, അഭിജിത്, ആദർശ് ജോസഫ്, ആനന്ദ്, ഹോം ഗാർഡുമാരായ ജോബി, ബാബുമോൻ എന്നിവർ ചേർന്നാണ് തീയണച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

