Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right702 പേര്‍ക്ക് കോവിഡ്...

702 പേര്‍ക്ക് കോവിഡ് ​ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 24.48

text_fields
bookmark_border
കൽപറ്റ: ജില്ലയില്‍ ശനിയാഴ്​ച 702 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 479 പേര്‍ രോഗമുക്തി നേടി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 24.48 ആണ്. 700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത്​ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ, ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51,987 ആയി. 36,379 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14,708 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13,431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍: വെള്ളമുണ്ട 67, ബത്തേരി 59, നെന്മേനി 53, മാനന്തവാടി, മീനങ്ങാടി 51 വീതം, പനമരം 46, കൽപറ്റ 40, അമ്പലവയൽ 39, മേപ്പാടി, മുട്ടിൽ 35 വീതം, തവിഞ്ഞാൽ 30, കണിയാമ്പറ്റ 29, നൂൽപുഴ 23, എടവക 22, തരിയോട് 20, പൂതാടി 18, കോട്ടത്തറ 15, തൊണ്ടർനാട് 13, പടിഞ്ഞാറത്തറ 10, പുൽപള്ളി ഒമ്പത്​, വൈത്തിരി എട്ട്​, തിരുനെല്ലി, പൊഴുതന, മൂപ്പൈനാട് ഏഴ് വീതം, മുള്ളൻകൊല്ലി അഞ്ച്​, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കർണാടകയിൽനിന്നും മഹാരാഷ്​ട്രയിൽനിന്നും വന്ന ഓരോരുത്തരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്. 479 പേർക്ക് രോഗമുക്തി: ബത്തേരി, കൽപറ്റ ഒമ്പതു വീതം, മേപ്പാടി, തവിഞ്ഞാൽ ആറു വീതം, പുൽപള്ളി അഞ്ച്​, അമ്പലവയൽ, എടവക, മാനന്തവാടി, പനമരം, തൊണ്ടർനാട് നാലുവീതം, മുട്ടിൽ, മൂപ്പെനാട്, നെന്മേനി മൂന്നുവീതം, കണിയാമ്പറ്റ, മീനങ്ങാടി, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, പൂതാടി, തിരുനെല്ലി, വെങ്ങപ്പള്ളി രണ്ട് വീതം, വെള്ളമുണ്ട, തരിയോട്, പൊഴുതന, നൂൽപുഴ, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, കാസർകോട്, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 394 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്. പുതുതായി നിരീക്ഷണത്തിലുള്ളവർ: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 2341 പേരാണ്. 2267 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35,380 പേര്‍. ഇന്നലെ പുതുതായി 178 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് ഇന്നലെ 2895 സാമ്പിളുകളാണ് പരിശോധനക്ക്​ അയച്ചത്. ഇതുവരെ അയച്ച 4,17,023 സാമ്പിളുകളില്‍ 4,12,723 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,60,736 നെഗറ്റിവും 51,987 പോസിറ്റിവുമാണ്. അതിർത്തിയിൽ പരിശോധന കർശനമാക്കി സുൽത്താൻ ബത്തേരി: സംസ്ഥാനാതിർത്തിയായ മൂലഹള്ളിയിൽ കേരള പൊലീസ് പരിശോധന കർശനമാക്കി. കർണാടകയിൽനിന്ന്​ ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലമില്ലാതെ എത്തുന്നവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കാതെ മടക്കി അയക്കുകയാണ്. സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് പരിശോധനയും കർശനമാക്കിയത്. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരളത്തിൽ എത്തിയശേഷം പരിശോധിക്കാമെന്നോ അല്ലെങ്കിൽ 14 ദിവസം ക്വാറൻറീനിൽ ഇരുന്നാൽ മതിയെന്നോ ആയിരുന്നു മുമ്പ്​ നിബന്ധന. കല്ലൂർ 67ൽ ബോർഡർ ഫെസിലിറ്റേഷൻ സൻെററിൽ പരിശോധനക്കുള്ള സൗകര്യമൊരുക്കിയിരുന്നു. സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ കല്ലൂർ ഫെസിലിറ്റേഷൻ പരിസരത്തുണ്ടായിരുന്ന പൊലീസ്, റവന്യൂ വകുപ്പുകളാണ് പരിശോധ മൂലഹള്ളിയിലേക്ക് മാറ്റിയത്. ബത്തേരിയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നതായി സൂചന സുൽത്താൻ ബത്തേരി: ലോക്​ഡൗൺ രണ്ടാഴ്ച പിന്നിട്ടപ്പോൾ സുൽത്താൻ ബത്തേരിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി സൂചന. ദിവസം 120 വരെ പുതിയ രോഗികൾ ഉണ്ടായിരുന്നിടത്ത്​ ശനിയാഴ്ച 59 പേർക്കാണ് രോഗം സ്​ഥിരീകരിച്ചത്. ടെസ്​റ്റ് പോസിറ്റിവിറ്റി 22.5ലേക്ക് കുറഞ്ഞതും ആശ്വസിക്കാൻ വക നൽകുന്നു. അടച്ചിട്ടതോടെ സമ്പർക്കത്തിനുള്ള സാധ്യത ഇല്ലാതായതാണ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകാത്തതിന് കാരണമെന്ന് കരുതുന്നു. എന്നാൽ, 1200ലേറെ രോഗികൾ നിലവിലുള്ളതിനാൽ തദ്ദേശ സ്​ഥാപനങ്ങളുടെ കോവിഡ്​ കണക്കിൽ ജില്ലയിൽ ഒന്നാമത് സുൽത്താൻ ബത്തേരി തന്നെയാണ്. രോഗികളുടെ ആകെ എണ്ണം 600ന് മുകളിലായതോടെയാണ് നഗരസഭ പരിധി അടച്ചിടാൻ തീരുമാനിച്ചത്. 35 ഡിവിഷനുകളിലും മേയ് ഒന്നുമുതൽ ഹർത്താൽ പ്രതീതിയാണ്. നഗരത്തിലേക്ക് എത്തുന്നവരെ വ്യക്തമായ കാരണം ബോധിപ്പിക്കാതെ കടത്തിവിടുന്നില്ല. തുറക്കുന്ന കച്ചവട സ്​ഥാപനങ്ങളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നതോടെ നഗരം വിജനമാകുകയായിരുന്നു. കർണാടക, തമിഴ്നാട് സംസ്​ഥാനങ്ങളിൽനിന്ന്​ ഏറെ ആളുകൾ എത്തുമെന്നതാണ് സുൽത്താൻ ബത്തേരിയുടെ പ്രത്യേകത. അതിർത്തികളിൽ കർശന പരിശോധന നടപ്പാക്കിയതോടെ ഇതര സംസ്​ഥാനത്തുനിന്നും ഇവിടേക്ക് ആളുകൾ എത്താതായി. നഗരത്തിലും ബീനാച്ചി, മൂലങ്കാവ് തുടങ്ങിയ അടുത്ത കവലകളിലും പൊലീസെത്തി ആൾക്കൂട്ടങ്ങളെ വിരട്ടിയോടിച്ച സംഭവങ്ങൾ പല തവണയുണ്ടായി. ഈ രീതിയിലുള്ള ഇടപെടൽ മറ്റിടങ്ങളിലും ഉണ്ടായി. ഇതോടെ, ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത്​ കുറഞ്ഞു. ദിവസക്കൂലിക്കാരുടെയും കച്ചവടക്കാരുടെയും സ്​ഥിതി രണ്ടാഴ്ചയിലേറെയായി ​​പ്രതിസന്ധിയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story