Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് വന്യജീവി സങ്കേതത്തിലെ സർവേയിൽ കണ്ടെത്തിയത് 65 കഴുകന്മാരെ

text_fields
bookmark_border
തെരഞ്ഞെടുത്ത 10 നിരീക്ഷണ കേന്ദ്രങ്ങളിലായാണ് സർവേ നടത്തിയത്
വയനാട് വന്യജീവി സങ്കേതത്തിലെ സർവേയിൽ കണ്ടെത്തിയത് 65 കഴുകന്മാരെ
cancel
camera_alt

ചു​ട്ടി​ക​ഴു​ക​ൻ

കൽപറ്റ: വയനാട്ടിൽ നടത്തിയ കഴുകൻ സർവേയിൽ 54 ചുട്ടി കഴുകന്മാരും 11 കാതിലകഴുകന്മാരും ഉൾപ്പെടെ ആകെ 65 വ്യത്യസ്ത കഴുകന്മാരെ രേഖപ്പെടുത്തി. വയനാട് വന്യജീവി സങ്കേതത്തിലെ തിരഞ്ഞെടുത്ത 10 നിരീക്ഷണ കേന്ദ്രങ്ങളിലായാണ് സർവേ നടത്തിയത്. കേരള വനം വകുപ്പ്, വയനാട് വന്യജീവി വിഭാഗം, ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സർവേയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 42 പക്ഷിനിരീക്ഷകരും ഗവേഷകരും വിദ്യാർഥികളും വന്യജീവി സ്നേഹികളും പങ്കെടുത്തു.

ഒമ്പത് സംഘങ്ങളായി തിരിഞ്ഞ് വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം നിരീക്ഷണം നടത്തി. വയനാട് വന്യജീവി സങ്കേതത്തിലെ നാല് ഫോറസ്റ്റ് റേഞ്ചുകളിലായി എടക്കൊമ്പം, നല്ലതണ്ണി (ബത്തേരി റേഞ്ച്), കാക്കപ്പാടം, മരതകം (മുത്തങ്ങ റേഞ്ച്), ദൊഡ്ഡക്കുലശി (കുറിച്യാട് റേഞ്ച്), പുഞ്ചവയൽ, അയ്യപ്പൻപാറ (തോൽപ്പെട്ടി റേഞ്ച്) എന്നീ ഏഴ് നിരീക്ഷണ കേന്ദ്രങ്ങളാണ് സർവേയുടെ ഭാഗമായി ഉൾപ്പെടുത്തിയത്. സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് നിരീക്ഷണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്. കഴുകന്മാർ ആകാശത്ത് ഉയർന്ന് പറക്കുന്നതും ചുറ്റിപ്പറക്കുന്നതും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന തുറന്ന കാഴ്ചയുള്ള ഉയർന്ന നിരീക്ഷണ കേന്ദ്രങ്ങൾക്കാണ് പ്രധാന പരിഗണന നൽകിയത്.

സർവേയിൽ കഴുകന്മാരുടെ ഇനം, എണ്ണം, നിരീക്ഷിച്ച സ്ഥലം, സമയം, പറക്കലിന്റെ ദിശയും മറ്റ് പെരുമാറ്റ സവിശേഷതകളും രേഖപ്പെടുത്തി. രണ്ട് ദിവസത്തെ സർവേയിൽ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലായി 108 നിരീക്ഷണങ്ങളിലൂടെ 243 കഴുകന്മാരെയാണ് രേഖപ്പെടുത്തിയത്. കഴുകന്മാർ വിശാലമായ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന പക്ഷികളായതിനാൽ, വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരേ പക്ഷിയെ ഒന്നിലധികം തവണ രേഖപ്പെടുത്തിയിട്ടുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് നിരീക്ഷണ സമയം, നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ദൂരം, പറക്കലിന്റെ ദിശ, സഞ്ചാരരീതി തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് രേഖകളുടെ വിശകലനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ കാലയളവിൽ രേഖപ്പെടുത്തിയ വ്യത്യസ്ത കഴുകന്മാരുടെ എണ്ണം 65 ആയി കണക്കാക്കുകയായിരുന്നു.

* കേരളത്തിലെ കഴുകന്മാരുടെ ഒരേയൊരു ആവാസവ്യവസ്ഥ എന്ന നിലയിൽ വയനാടിന്റെ പ്രാധാന്യമാണ് സർവേ വ്യക്തമാക്കുന്നത്.

* വിശാലമായ വനപ്രദേശങ്ങളുമായുള്ള ബന്ധവും വലിയ സസ്തനികളുടെ ശവശരീരങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യലഭ്യതയുമാണ് കഴുകന്മാർക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയായി ഈ പ്രദേശത്തെ മാറ്റുന്നത്.

* കഴുകൻമാരുടെ ജനസംഖ്യ, സഞ്ചാരപഥങ്ങൾ, വിഷബാധ, വൈദ്യുതാഘാതം തുടങ്ങിയവ മനസ്സിലാക്കുന്നതിന് തുടർച്ചയായ നിരീക്ഷണം അനിവാര്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 65 vultures found in Wayanad Wildlife Sanctuary survey
Next Story