Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2021 5:28 AM IST Updated On
date_range 17 May 2021 5:28 AM IST590 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.50
text_fieldsbookmark_border
590 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.50506 പേര്‍ക്ക് രോഗമുക്തികൽപറ്റ: ജില്ലയില്‍ ഞായറാഴ്ച 590 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 506 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.50 ആണ്. 579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52,577 ആയി. 36,882 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14,904 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13,604 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍:നെന്മേനി 108, ബത്തേരി 57, വെള്ളമുണ്ട 51, കല്‍പറ്റ 44, പുല്‍പള്ളി, മേപ്പാടി 34 വീതം, പനമരം 27, തവിഞ്ഞാല്‍ 26, മാനന്തവാടി 23, പടിഞ്ഞാറത്തറ 22, പൊഴുതന 21, കോട്ടത്തറ 16, കണിയാമ്പറ്റ, പൂതാടി 15 വീതം, മീനങ്ങാടി, മുട്ടില്‍ 13 വീതം, തരിയോട്, നൂല്‍പുഴ 12 വീതം, അമ്പലവയല്‍, വെങ്ങപ്പള്ളി എട്ടു വീതം, എടവക, തിരുനെല്ലി അഞ്ചുവീതം, തൊണ്ടര്‍നാട് നാല്, വൈത്തിരി മൂന്ന്, മൂപ്പൈനാട് രണ്ട്, മുള്ളന്‍കൊല്ലി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍നിന്ന് വന്ന അഞ്ചു പേര്, മഹാരാഷ്ട്രയില്‍നിന്ന് വന്ന രണ്ടു പേര്‍, നേപ്പാളില്‍നിന്ന് വന്ന രണ്ടു പേര്‍, ഹൈദരാബാദില്‍നിന്നും അസമില്‍നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗബാധിതരായത്.രോഗമുക്തി നേടിയവർ:നെന്മേനി, കല്‍പറ്റ 15 വീതം, കോട്ടത്തറ, ബത്തേരി, മുട്ടില്‍ ഏഴുവീതം, പനമരം, പടിഞ്ഞാറത്തറ, മേപ്പാടി ആറുവീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, എടവക അഞ്ചുവീതം, തവിഞ്ഞാല്‍, പൊഴുതന, മീനങ്ങാടി നാലുവീതം, വൈത്തിരി, തിരുനെല്ലി, തരിയോട് മൂന്നുവീതം, വെള്ളമുണ്ട, പുല്‍പള്ളി, അമ്പലവയല്‍ രണ്ടുവീതം, വെങ്ങപ്പള്ളി, പൂതാടി, മൂപ്പൈനാട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും അഞ്ചു തമിഴ്‌നാട് സ്വദേശികളും കര്‍ണാടക, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 383 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.പുതുതായി നിരീക്ഷണത്തിലുള്ളവർ:കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 1836 പേർ. 1705 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35,511 പേര്‍. ഇന്നലെ പുതുതായി 147 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് ഇന്നലെ 2334 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതുവരെ അയച്ച 4,19,357 സാമ്പിളുകളില്‍ 4,14,357 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,61,780 നെഗറ്റിവും 52,577 പോസിറ്റിവുമാണ്.കൃഷിനാശം ഓൺലൈനിലൂടെ അറിയിക്കാംകൽപറ്റ: കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഇപ്പോൾ കൃഷിഭവൻ അധികൃതരെ അറിയിക്കാം. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും കഴിയും.കർഷകൻെറ പേര്, വീട്ടുപേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് കൃഷി ഓഫിസറുടെ വാട്സ്ആപ് നമ്പറിലേക്ക് അയച്ചുകൊടുക്കുക. കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് കർഷകർ ആദ്യമായി എ.ഐ.എം.സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി https://www.aims.kerala.gov.in/home വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കായി താഴെയുള്ള വിഡിയോ ലിങ്കിൽ ലഭിക്കും. https://youtu.be/PwW6_hDvriYവിളകൾ ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ 15 ദിവസത്തിനകം പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. മറ്റു കർഷകർ 10 ദിവസത്തിനുള്ളിൽ ഇതേ വെബ് പോർട്ടലിൽ അപേക്ഷിക്കണം. ലോക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ പരമാവധി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തി ഓഫിസ് സന്ദർശനം ഒഴിവാക്കണം. കാർഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫിസറുടെ നമ്പറിൽ ബന്ധപ്പെടണം.മരം വീണ് ഗതാഗതം മുടങ്ങിപുൽപള്ളി: കനത്ത മഴയിലും കാറ്റിലും മുള്ളൻകൊല്ലിക്കടുത്ത ഇരുപ്പൂട് കോളനിക്ക് മുന്നിലെ റോഡിലേക്ക് മരം കടപുഴകി. മരം വീണതിനെത്തുടർന്ന് ഗതാഗതതടസ്സം ഉണ്ടായി. ബത്തേരിയിൽനിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് മുറിച്ചുനീക്കിയത്. SUNWDL15മുള്ളൻകൊല്ലിക്കടുത്ത ഇരുപ്പൂട് കോളനിക്ക് മുന്നിലെ റോഡിലേക്ക് കടപുഴകിയ മരം ഫയർഫോഴ്സ് മുറിച്ചുനീക്കുന്നുനഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനംമാനന്തവാടി: കോവിഡ് പ്രതിരോധത്തിൻെറ പേരില്‍ മാനന്തവാടിയില്‍ മറ്റെവിടെയുമില്ലാത്ത വിധത്തില്‍ പൊലീസ് പെരുമാറുന്നതിനെതിരെ നഗരസഭ വിളിച്ചുചേര്‍ത്ത സാമൂഹിക സന്നദ്ധസംഘടന ഭാരവാഹികളുടെ യോഗത്തില്‍ രൂക്ഷവിമര്‍ശനം. കണ്ടെയ്ന്‍മൻെറ് സോണിലും അല്ലാത്ത പ്രദേശങ്ങളിലും പൊലീസ് ഒരേ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായും പല ഹോട്ടലുകളിലും പാര്‍സല്‍ സർവിസ് നടത്താന്‍ സര്‍ക്കാര്‍ നിർദേശിച്ച സമയങ്ങളില്‍ പോലും അനുവദിക്കുന്നില്ലെന്നും പലരും പരാതിപ്പെട്ടു. ആർ.ആർ.ടി അംഗങ്ങളെ മരുന്ന് വിതരണം നടത്തുമ്പോഴും തടയുന്ന അനുഭവമുണ്ടായി. തൊട്ടടുത്ത ഡിവിഷനില്‍നിന്ന് ടൗണിലെത്തി മരുന്ന് വാങ്ങി രോഗികള്‍ക്കെത്തിക്കാൻ അനുവദിക്കുന്നില്ല. സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരെപ്പോലും അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ഇതിനറുതി വരുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story