Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right482 പേര്‍ക്ക് കോവിഡ്

482 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
482 പേര്‍ക്ക് കോവിഡ്ടെസ്​റ്റ് പോസിറ്റിവിറ്റി റേറ്റ് 18.61കൽപറ്റ: ജില്ലയില്‍ വെള്ളിയാഴ്ച 482 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 648 പേര്‍ രോഗമുക്തി നേടി. ടെസ്​റ്റ് പോസിറ്റിവിറ്റി റേറ്റ് 18.61 ആണ്. 476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51,285 ആയി. 35,907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14,690 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13,497 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. വ്യാഴാഴ്ച 787 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍മാനന്തവാടി 80, ബത്തേരി 36, മീനങ്ങാടി 34, കൽപറ്റ 31, തവിഞ്ഞാൽ 30, പൂതാടി 29, പൊഴുതന 25, തിരുനെല്ലി, പനമരം 24 വീതം, മുട്ടിൽ 23, പുൽപള്ളി 18, നൂൽപുഴ, വെള്ളമുണ്ട 14 വീതം, കോട്ടത്തറ 13, അമ്പലവയൽ, എടവക 12 വീതം, മുള്ളൻകൊല്ലി, നെന്മേനി 11 വീതം, കണിയാമ്പറ്റ ഒമ്പത്, മേപ്പാടി ഏഴ്, പടിഞ്ഞാറത്തറ, തൊണ്ടർനാട് അഞ്ചു വീതം, വെങ്ങപ്പള്ളി, വൈത്തിരി നാലു വീതം, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽനിന്ന് വന്ന അഞ്ചു പേരും മഹാരാഷ്​ട്രയിൽനിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.രോഗമുക്തി നേടിയവർ തിരുനെല്ലി ഒമ്പത്, മുട്ടിൽ എട്ട്, നെന്മേനി, കൽപറ്റ അഞ്ചു വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ, പനമരം, പുൽപള്ളി, തവിഞ്ഞാൽ നാലു വീതം, ബത്തേരി, വെള്ളമുണ്ട മൂന്നു വീതം, വെങ്ങപ്പള്ളി, പൂതാടി, നൂൽപുഴ, മേപ്പാടി, കണിയാമ്പറ്റ, വൈത്തിരി രണ്ടു വീതം, പൊഴുതന, മൂപ്പൈനാട്, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തർക്കും കണ്ണൂർ സ്വദേശികളായ രണ്ടു പേർക്കും വീടുകളിൽ ചികിത്സയിലായിരുന്ന 577 പേർക്കുമാണ് രോഗം ഭേദമായത്. നിരീക്ഷണത്തില്‍ കഴിയുന്നവർ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1677 പേരാണ്. 2229 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35,306 പേര്‍. വെള്ളിയാഴ്ച പുതുതായി 105 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് ഇന്നലെ 1802 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതുവരെ പരിശോധനക്ക് അയച്ച 4,12,326 സാമ്പിളുകളില്‍ 3,95,172 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3,43,887 നെഗറ്റിവും 51,285 പോസിറ്റിവുമാണ്.അഭിമുഖം മാറ്റികൽപറ്റ: മൃഗസംരക്ഷണ വകുപ്പി​ൻെറ മൃഗചികിത്സ സേവനം വീട്ടുപടിക്കല്‍ പദ്ധതിയില്‍ രാത്രികാല വെറ്ററിനറി ഡോക്ടര്‍, അറ്റൻഡർ സേവനത്തിന് മേയ് 17, 18 തീയതികളില്‍ ജില്ല മൃഗസംരക്ഷണ ഓഫിസില്‍ നടത്തുമെന്നറിയിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖ പരിശോധന ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോൺ: 04936 202292. വൈദ്യുതി മുടങ്ങുംകമ്പളക്കാട്: ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിലെ പൂളക്കൊല്ലി, പുഴക്കംവയൽ, പൊന്നങ്കര, പള്ളിമുക്ക് എന്നീ ഭാഗങ്ങളിൽ ശനി രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്* രോഷാകുലരായ നാട്ടുകാർ വനപാലകരെ തടഞ്ഞുമേപ്പാടി: മുണ്ടക്കൈ ഏലമലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കു പോകുന്നതിനിടെ മധ്യവയസ്കയെ കാട്ടാന ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. ചൂരൽമല സ്വദേശിനി മുടക്കയിൽ ലീലക്കാണ്​ (56) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് സംഭവം. ഇവരെ മൂന്നു കിലോമീറ്ററോളം ചുമന്നാണ് റോഡിലെത്തിച്ചത്. തുടർന്ന് അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഇടതുഭാഗത്തെ വാരിയെല്ലുകൾക്ക് ഒമ്പതു പൊട്ടുകളും വലതുഭാഗത്തെ വാരിയെല്ലുകൾക്ക് നാലു പൊട്ടുകളും കണ്ടെത്തി. നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. കൂടാതെ, ഒരു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് ഇറങ്ങിയതിനെ തുടർന്ന് അവിടെ കൂടിയ രക്തവും നീരും നീക്കാൻ അടിയന്തരമായി ട്യൂബിട്ടു. നിലവിൽ സർജിക്കൽ ഐ.സി.യുവിലാണുള്ളത്. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ വലിയ ഭീഷണിയാകുകയാണ്. രോഷാകുലരായ നാട്ടുകാർ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാർഡ് മെംബർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവരും നാട്ടുകാരും വിഷയം ചർച്ച ചെയ്തു. പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അടക്കം ഇടപെട്ട് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതി​ൻെറ ഫലമായി ആശുപത്രി ചെലവുകൾ വഹിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നാണ് ലഭിച്ച വിവരം. നിയുക്ത കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ്​ പരിക്കേറ്റ ലീലയെ ആശുപത്രിയിൽ സന്ദർശിച്ചു.FRIWDL8കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി സ്ത്രീയെ നാട്ടുകാർ സ്ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്നു FRIWDL9അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിയ നിയുക്ത എം.എൽ.എ ടി. സിദ്ദീഖ് ലീലയുടെ കുടുംബവുമായി സംസാരിക്കുന്നുയൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അണുനശീകരണം നടത്തികല്‍പറ്റ: പെരുന്നാള്‍ ദിനത്തില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് കല്‍പറ്റയില്‍ അണുനശീകരണം നടത്തി. കല്‍പറ്റ ജനറല്‍ ഹോസ്പിറ്റല്‍, പൊലീസ് സ്​റ്റേഷന്‍, ട്രാഫിക് ജങ്ഷന്‍, കൈനാട്ടി ജങ്ഷന്‍, ചുങ്കം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. യൂത്ത്‌ ലീഗ് ജില്ല പ്രസിഡൻറ് എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് അമ്പിലേരി, മുനിസിപ്പല്‍ പ്രസിഡൻറ് സലാം പാറമ്മല്‍, ജനറല്‍ സെക്രട്ടറി നൗഫല്‍ കക്കയത്ത്, മുഹമ്മദലി വെള്ളാരംകുന്ന്, അനസ് തന്നാനി, ഒ.പി. ഷമീര്‍, സാദിഖ് മാട്ടില്‍, ആസിഫ് എമിലി, കെ.പി. ഷമീര്‍, ഹഷിം എമിലി, ജലീല്‍ മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി. FRIWDL5കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിൻെറ നേതൃത്വത്തില്‍ നടത്തുന്ന അണുനശീകരണം ജില്ല പ്രസിഡൻറ് എം.പി. നവാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story