Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചീരാലിൽ കടുവയെ...

ചീരാലിൽ കടുവയെ പിടികൂടാൻ 40 അംഗ പ്രത്യേകസംഘം

text_fields
bookmark_border
ചീരാലിൽ കടുവയെ പിടികൂടാൻ 40 അംഗ പ്രത്യേകസംഘം
cancel
camera_alt

ചീ​രാ​ൽ പ്ര​ദേ​ശ​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ ക​മ്മി​റ്റി പ​ഴൂ​രി​ലെ തോ​ട്ടാ​മൂ​ല വനം ഓഫിസിലേക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ പ്ര​ദേ​ശ​ത്തി​റ​ങ്ങി​യ ക​ടു​വ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ക​യും ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് ന​ട​പ​ടി ശ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ വി​വി​ധ ആ​ർ.​ആ​ർ.​ടി സം​ഘ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് 40 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചു.

ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നും സ​ഞ്ചാ​ര​പാ​ത​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യും പ്ര​ദേ​ശ​ത്ത് ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തോ​ടൊ​പ്പം തെ​ർ​മ​ൽ കാ​മ​റ സം​വി​ധാ​ന​മു​ള്ള ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള രാ​ത്രി​കാ​ല നി​രീ​ക്ഷ​ണ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​ക്കി. ക​ടു​വ​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ന്ന​തി​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വ​നം​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​വും തി​ര​ച്ചി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​ക​യാ​ണ്.

തോ​ട്ടാ​മൂ​ല വ​നം ഓ​ഫി​സി​ലേ​ക്ക് ക​ർ​മ​സ​മി​തി മാ​ർ​ച്ച്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴൂ​രി​ലെ തോ​ട്ടാ​മൂ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ, പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​ട​നെ തു​ര​ത്തി ജ​ന​ങ്ങ​ളു​ടെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം. 40 കി.​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള മേ​പ്പാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും ചീ​രാ​ൽ പ്ര​ദേ​ശ​ത്തെ മാ​റ്റ​ണം.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ജ​ന​കീ​യ സ​മി​തി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​മം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. സാ​ജ​ൻ, ക​ൺ​വീ​ന​ർ എം.​എ. സു​രേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ജ സ​തീ​ഷ്, അ​മ​ൽ ജോ​യി, നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഗം​ഗാ​ധ​ര​ൻ അ​ത്ത​ർ, എം.​എ​സ്. ഫെ​ബി​ൻ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerForest DepartmentWayanad
News Summary - 40-member special team formed to capture tiger in Cheeral
Next Story