75 പേർക്ക് 35 ലക്ഷം രൂപയുടെ ക്ഷേമ പദ്ധതികൾ
text_fieldsഗൂഡല്ലൂർ: മഞ്ചൂരിലെ തൂനേരി ഗ്രാമത്തിൽ നടന്ന റവന്യൂ അദാലത്തിൽ 75 പേർക്ക് 35,26,000 ലക്ഷം രൂപയുടെ ക്ഷേമ പദ്ധതികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. ഊട്ടി ആർ.ഡി.ഒ ദുരൈചാമി അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സത്യവാണി, എക്സിക്യൂട്ടിവ് ഓഫിസർ രവികുമാർ, ടൗൺ കമ്മിറ്റി ചെയർമാൻ രാമൻ എന്നിവർ സംസാരിച്ചു.
കുന്താ തഹസിൽദാർ ഇന്ദിര സ്വാഗതം പറഞ്ഞു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിവേദനങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ചും നിരസിക്കപ്പെട്ടവയുടെ കാരണങ്ങളും ജില്ല സാമൂഹിക ക്ഷേമ വകുപ്പ് സ്പെഷ്യൽ തഹസിൽദാർ ആനന്ദി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് ജില്ല കലക്ടറുടെ നിർദേശപ്രകാരം എല്ലാ മാസവും റവന്യൂ അദാലത്ത് നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഈ ക്യാമ്പിലൂടെ സർക്കാറിന്റെ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തുകയും കർഷകർക്ക് സഹകരണ കാർഷിക വായ്പകൾ ലഭിക്കുന്നതിന് അപേക്ഷകൾ നൽകുകയും ചെയ്യാം.
സഹകരണ കാർഷിക വായ്‌പകൾ ലഭിക്കാൻ കർഷകർക്ക് വർഷത്തിലൊരിക്കൽ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. ഇപ്പോൾ കർഷകരുടെ അഭ്യർഥന മാനിച്ച് വനം മന്ത്രിയുടെയും കലക്ടറുടെയും നടപടിയെ തുടർന്നാണ് മൂന്നു വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ നടപടി സ്വീകരിച്ചതെന്ന് ആർ.ഡി.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

