ജില്ലയില്‍ അതിദരിദ്ര കുടുംബങ്ങള്‍ 2931
text_fieldsഅതിദാരിദ്ര്യ നിർമാർജനം മൈക്രോപ്ലാന്‍ തയാറാക്കല്‍ പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിമാർജനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ കണ്ടെത്തിയ 2931 കുടുംബങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ആഗസ്റ്റ് 31ന് മുമ്പായി എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകമായി മൈക്രോ പ്ലാന്‍ തയാറാക്കും. മൈക്രോപ്ലാന്‍ ക്രോഡീകരിച്ച് ആവശ്യമായ പദ്ധതികൾ രൂപവത്കരിച്ച് സെപ്റ്റംബര്‍ മുതല്‍ നടപ്പാക്കും. അടിയന്തരസേവനം, ഹ്രസ്വകാലം, ദീര്‍ഘകാല സമഗ്രം എന്നിങ്ങനെ മൂന്നുതരം പദ്ധതികളാണ് ഇവര്‍ക്കായി നടപ്പാക്കുക.
ഭക്ഷണലഭ്യത, ആരോഗ്യപരമായ കാരണങ്ങള്‍, വാസസ്ഥലം, വരുമാനലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഏറ്റവും പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളാണ് അതിദരിദ്ര പട്ടികയില്‍ വരുന്നത്. പനമരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അതിദരിദ്രരുള്ളത് (219 പേര്‍).
കുറവ് എടവകയിലാണ് (35 പേര്‍). നഗരസഭകളില്‍ കൂടുതല്‍ മാനന്തവാടിയിലും (210 പേര്‍). കുറവ് കല്‍പറ്റയിലുമാണ് (27 പേര്‍). നഗരസഭകളില്‍ ആകെ 361 കുടുംബങ്ങളും ഗ്രാമപഞ്ചായത്തുകളില്‍ 2570 കുടുംബങ്ങളുമാണ് അതിദരിദ്രര്‍.
നേരത്തെ ശേഖരിച്ച വിവരങ്ങളുടെയും ഇപ്പോള്‍ ശേഖരിക്കുന്ന അധികവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തെയും അതിദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കുന്നതിനുള്ള മൈക്രോ പ്ലാന്‍ തയാറാക്കുന്ന പ്രവര്‍ത്തനമാണ് ജില്ലയില്‍ ആരംഭിച്ചത്.
മൈക്രോ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനതല അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ആസൂത്രണഭവനില്‍ സംഘടിപ്പിച്ച പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷ വഹിച്ചു. ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ്, കില പരിശീലകരായ കെ.വി. ജുബൈര്‍, ഷാനിബ്, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

