ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്
text_fieldsRepresentative Image
കൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്. സുൽത്താൻ ബത്തേരി തേർവയൽ കോളനിയിലെ ടി.കെ. സുനിലിനെയാണ് (25) പ്രത്യേക പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാര കുറ്റക്കാരനെന്ന് കണ്ട് വിവിധ വകുപ്പുകൾ പ്രകാരം 17 വർഷം തടവിന് ശിക്ഷിച്ചത്.
40,000 രൂപ പിഴയും വിധിച്ചു. പ്രതി പിഴ അടച്ചാൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ട പരിഹാരം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി യോട് നൽകാനും കോടതി ഉത്തരവായി.
2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി. ബത്തേരി പൊലീസ് എസ്.ഐ. ഇ അബ്ദുല്ലയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

