വിൽപനക്കായി സൂക്ഷിച്ച 16.8 ലിറ്റർ മദ്യം പിടികൂടി
text_fieldsരാജേഷ് കുമാർ
സുല്ത്താന് ബത്തേരി: കോട്ടക്കുന്ന് ഭാഗത്ത് ഡ്രൈഡേ ദിവസത്തിൽ വില്പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര് ഇന്ത്യന് നിര്മിത വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊഴുതന കറുവന്ത്തോട് രാമനിലയം രാജേഷ്കുമാറി (43) നെ അറസ്റ്റ് ചെയ്തു.
ഇയാള്ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു. വയനാട് എക്സൈസ് സ്പെഷ്യല് സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസര്മാരായ പി.എസ്. വിനീഷ്, എം.ബി. ഹരിദാസന്, സിവില് എക്സൈസ് ഓഫീസര്മാരായ വി. രഘു, സി. അന്വര്, എം.ജെ. ജലജ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

