15 ലക്ഷത്തിന്റെ നിരോധിത പുകയില പിടികൂടി
text_fieldsപച്ചക്കറി കയറ്റിയ ലോറിയിൽ കടത്തിയ ഹാൻസ് പാക്കറ്റുകളുമായി മഞ്ചേരി സ്വദേശി സാജർ പൊലീസ് പിടിയിലായപ്പോൾ
ഗൂഡല്ലൂർ: പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിച്ചുകടത്തിയ 15 ലക്ഷത്തിന്റെ നിരോധിത പുകയില പിടികൂടി. മഞ്ചേരി ആനക്കയം കൊണ്ടപ്പുറത്ത് സാജർ (38) ആണ് അറസ്റ്റിലായത്. ഗുണ്ടൽപേട്ടയിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയിൽ അതിർത്തിയിൽ പരിശോധനക്കിടെയാണ് പച്ചക്കറി ചാക്കുകൾക്കിടയിൽ 15,30,000 രൂപ വിലമതിക്കുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവി ആശിഷ് റാവത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലയിൽ വാഹന പരിശോധന വ്യാപകമാക്കിയിരുന്നു.
ഗൂഡല്ലൂർ ഡിവൈ.എസ്.പി കുമാറിന്റെ നേതൃത്വത്തിൽ മസിനഗുഡി സി.ഐ തിരുമലരാജൻ, ഗൂഡല്ലൂർ സി.ഐ അരുൾ, എസ്.എസ്.ഐ രാജാമണി, ഹൈവേ പട്രോളിങ് എസ്.എസ്.ഐ പൂരാജൻ അടങ്ങിയ പൊലീസ് ടീമാണ് പരിശോധന നടത്തി തൊണ്ടിമുതലും വാഹനവും പിടിച്ചെടുത്തത്.

