Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 1100 കിലോ പാൻമസാല പിടികൂടി
text_fieldsbookmark_border
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ പിക്കപ്പ് വാഹനത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100 കിലോ പാൻമസാല പിടികൂടി. വാഹനവും തൊണ്ടിമുതലും കസ്റ്റഡിയിൽ എടുത്തു തുടർനടപടികൾക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി.
പിടിച്ചെടുത്ത പാൻമസാല പൊതുവിപണിയിൽ ഉദ്ദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതാണ് . സർക്കിൾ ഇൻസ്പെക്ടർ ജുനൈദിൻറെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ് പി ഓ മാരായ എംപി ഹരിദാസൻ, കെ കെ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി സുരേഷ് അമൽദേവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

