നിയന്ത്രണംവിട്ട ജീപ്പ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
text_fieldsനിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ജീപ്പ്
വെള്ളമുണ്ട: നിയന്ത്രണംവിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. വെള്ളമുണ്ട പുളിഞ്ഞാൽ റോഡിലാണ് നിയന്ത്രണംവിട്ട ജീപ്പ് കാഞ്ഞായി മമ്മൂട്ടിയുടെ വിട്ടുമുറ്റത്തേക്ക് മറിഞ്ഞത്. 20 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വീടിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ 11പേർക്ക് പരിക്കേറ്റു. മക്കിയാട് ഭാഗത്തെ തേയില തോട്ടത്തിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡരികിലെ താഴ്ചയുള്ള ഭാഗങ്ങളിൽ അരിക് ഭിത്തി റോഡിനേക്കാൾ താഴ്ത്തി നിർമിച്ചതും സംരക്ഷണഭിത്തി നിർമിക്കാത്തതും അപകടങ്ങൾക്ക് കാരണമാക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്.

