Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:31 AM IST Updated On
date_range 13 Feb 2022 5:31 AM ISTമൂപ്പൈനാട് ജൽ ജീവൻ മിഷൻ പദ്ധതിക്ക് 76 കോടി
text_fieldsbookmark_border
blurb: പഞ്ചായത്ത് ജനപ്രതിനിധികൾ ശിൽപശാല സംഘടിപ്പിച്ചു മുപ്പൈനാട്: രാജ്യത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 76 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. പദ്ധതി വിഹിതം 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15 പഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമായിട്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്ലാൻ ചെയ്തിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ ജനപങ്കാളിത്തത്തോടെയും കേരള വാട്ടർ അതോറിറ്റിയുടെയും നിർവഹണ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. മേപ്പാടി പഞ്ചായത്തിലെ നത്തംകുനിയിൽനിന്ന് കാരാപ്പുഴ ഡാമിന്റെ വെള്ളം ശുദ്ധീകരിച്ച് 11 ലക്ഷം ലിറ്റർ റിപ്പൺ എസ്റ്റേറ്റിലെ ടാങ്കിലേക്ക് സംഭരിച്ച് മറ്റ് അടിസ്ഥാന സംവിധാനങ്ങളൊരുക്കി എല്ലാ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതി. ജീവൻ ജ്യോതി എന്ന സംഘടനയാണ് പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവഹണ സഹായ ഏജൻസി. പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശിൽപശാല പ്രസിഡൻറ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. എ. യോഹന്നാൻ, ബിനീഷ് എന്നിവർ ക്ലാസെടുത്തു. ജീവൻ ജ്യോതി ടീം ലീഡർ മെൽഹ മാണി, എക്സിക്യൂട്ടിവ് ഡയറക്ടർ പി.എം. പത്രോസ് എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. SATWDL1 മൂപ്പൈനാട് പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി ശിൽപശാല പ്രസിഡൻറ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു എസ്.കെ.എസ്.എസ്.എഫ് ജില്ല ഭാരവാഹികൾ കൽപറ്റ: എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റായി അബ്ദുൽ ലത്തീഫ് വാഫി തരുവണയെയും ജനറൽ സെക്രട്ടറിയായി അബാസ് വാഫി ചെന്ദലോടിനെയും തെരഞ്ഞെടുത്തു. ശിഹാബ് മാസ്റ്റർ റിപ്പൺ വർക്കിങ് സെക്രട്ടറിയും ലത്തീഫ് അഞ്ചുകുന്ന് ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: നൗഷീർ വാഫി വെങ്ങപ്പള്ളി, റഷീദ് ദാരിമി വാളാട്, മുഹമ്മദ് റഹ്‌മാനി തരുവണ, ശിഹാബുദ്ദീൻ വാഫി ആനപ്പാറ, മഷ്ഹൂദ് മൗലവി വെള്ളമുണ്ട (വൈസ് പ്രസി.), മുനീർ മടക്കിമല, റഈസ് പാണ്ടിക്കടവ്, സാദിഖുൽ അമീൻ ഫൈസി വൈത്തിരി (ജോ.സെക്ര.), സുഹൈൽ വാഫി ചെന്ദലോട്, ഫഹീം തരുവണ, റിയാസ് ഫൈസി പാപ്ലശ്ശേരി (ഓർഗനൈസിങ് സെക്ര.). റിട്ടേണിങ് ഓഫിസർ ഡോ. ജാബിർ ഹുദവിയും വയനാട് ജില്ല നിരീക്ഷകൻ ജലീൽ മാസ്റ്ററും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. SATWDL3 അബ്ദുൽ ലത്തീഫ് വാഫി (പ്രസിഡന്‍റ്) SATWDL4 അബ്ബാസ് വാഫി (ജന. സെക്രട്ടറി) വിദ്യാഭ്യാസ മേധാവികളുടെ നിയമനം: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം- കെ.പി.എസ്.ടി.എ കല്‍പറ്റ: പൊതുപരീക്ഷകളും, തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പ്രോജക്ടുകളും അധ്യാപക നിയമനാംഗീകാരവുമടക്കം അധ്യയന വര്‍ഷത്തിലെ ഏറ്റവും തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട വേളയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന ഡി.ഡി.ഇ, ഡി.ഇ.ഒ തസ്തികകളില്‍ നിയമനം നടത്താതിരിക്കുന്നത് ജില്ലയിലെ വിദ്യാഭ്യാസ മേഖലയോട് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അവഗണനയുടെ ഉദാഹരണമാണെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ തസ്തിക രണ്ടുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുണ്ടായിരുന്ന ഡി.ഇ.ഒ ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പൽ ആയി സ്ഥാനക്കയറ്റം ലഭിച്ച് ഡിസംബറിൽ കണ്ണൂര്‍ ജില്ലയിലേക്ക് സ്ഥലം മാറി പോയി. മാര്‍ച്ച് മാസംവരെ സേവന കാലാവധിയുണ്ടായിരുന്ന വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്വയം വിരമിച്ചുപോയിട്ട് ഒന്നര മാസമായിട്ടും പുതിയ ഡി.ഡി.ഇയെ നിയമിക്കാന്‍ അധികൃതര്‍ തയാറായില്ല. കഴിഞ്ഞ കുറച്ച് വര്‍ഷമായി വയനാട്ടിലെ ഡി.ഡി.ഇമാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ ജോലി അവസാനിപ്പിച്ച് പോകുന്ന സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. എം.എം. ഉലഹന്നാന്‍, അബ്രഹാം കെ. മാത്യു, എം. പ്രദീപ് കുമാര്‍, എം. സുനില്‍കുമാര്‍, ബിജു മാത്യു, പി.എസ്. ഗിരീഷ്കുമാര്‍, ഷെര്‍ലി സെബാസ്റ്റ്യന്‍, ആല്‍ഫ്രഡ് ഫ്രെഡി, ടി.എം. അനൂപ്, ശ്രീജേഷ് നായര്‍, സി.കെ. സേതു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story