Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപട്ടയമില്ല;...

പട്ടയമില്ല; അനിശ്ചിതകാല കിടപ്പുസമരത്തിനൊരുങ്ങി 74കാരൻ

text_fields
bookmark_border
കൽപറ്റ: നാലര പതിറ്റാണ്ടായി കൈവശംവെക്കുന്ന ഭൂമിക്ക് പട്ടയം നൽകാത്ത അധികൃതരുടെ നിലപാടിനെതിരെ 74കാരൻ സമരത്തിനൊരുങ്ങുന്നു. കോട്ടത്തറ വില്ലേജിൽ കുറുമ്പാലക്കോട്ട മലയിൽ താമസിക്കുന്ന കളപ്പുരയ്ക്കൽ രാമഭദ്രനാണ് കോട്ടത്തറ വില്ലേജ് ഓഫിസിനുമുന്നിൽ അനിശ്ചിതകാല കിടപ്പുസമരത്തിനൊരുങ്ങുന്നത്. 16ന് രാവിലെ 10ന് സമരം ആരംഭിക്കുമെന്ന് രാമഭദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1976-77ൽ മിച്ചഭൂമിയായി സർക്കാർ പിടിച്ചെടുത്ത ഭൂമി വർഷങ്ങളായി കൈവശം വെക്കുന്ന നാലു കുടുംബങ്ങളോടാണ് അധികൃതർ അവഗണന തുടരുന്നത്. ഇതിനിടയിൽ ആകെയുള്ള 33 ഏക്കർ ഭൂമിയിൽ ഏഴരയേക്കർ ചെങ്ങറ ഭൂസമരക്കാർക്ക് വിതരണം ചെയ്തിരുന്നു. ഇതിനൊപ്പം തങ്ങളുടെ ഭൂമിക്ക് പട്ടയം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ലെന്ന് രാമഭദ്രൻ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഭൂമിയിൽ താമസിക്കാനാകില്ലെന്ന് ഭൂമി ലഭിച്ച ചെങ്ങറ ഭൂസമരക്കാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. നിലവിൽ താൻ കൈവശംവെക്കുന്ന ഭൂമി ചെങ്ങറ ഭൂസമരക്കാർക്ക് വിതരണം ചെയ്തതിൽ ഉൾപ്പെട്ടതാണെന്നാണ് റവന്യു അധികൃതർ പറയുന്നത്. വകുപ്പിന്റെ തന്നെ കൈവശമുള്ള രേഖകൾ പരിശോധിച്ചാൽ ഇത് വാസ്തവമല്ലെന്ന് ബോധ്യമാകും. 2010 ജനുവരിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ല. പട്ടയം ലഭ്യമാക്കുമെന്ന് ഭൂമി സന്ദർശിച്ച റവന്യു സെക്രട്ടറി ഉൾപ്പെടെ അറിയിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രോഗാവസ്ഥയിലും സമരത്തിനൊരുങ്ങുന്നത്. ഗഫൂർ വെണ്ണിയോട്, ടി.യു. സഫീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story