Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓൺലൈൻ എൻജിനീയറിങ്...

ഓൺലൈൻ എൻജിനീയറിങ് പരീക്ഷ; 70 ശതമാനം വിദ്യാർഥികൾ വിജയിച്ചില്ല

text_fields
bookmark_border
ഗൂഡല്ലൂർ: അണ്ണാ യൂനിവേഴ്സിറ്റിക്ക് കീഴിലെ എൻജിനീയറിങ്​ കോളജുകളിലെ വിദ്യാർഥികൾ ഓൺലൈൻ വഴി പരീക്ഷ എഴുതിയതിൽ 70 ശതമാനം പേരും വിജയിച്ചി​െല്ലന്ന്​ രക്ഷിതാക്കളിൽ നിന്ന് പരാതിയുയർന്നു. ഓൺലൈൻ വഴിയുള്ള പരീക്ഷ സംവിധാനം റദ്ദാക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. 2020 ഡിസംബറിൽ നടക്കേണ്ട പരീക്ഷകളാണ് 2021 ഫെബ്രുവരി, മാർച്ച്​ മാസങ്ങളിൽ നടന്നത്. ഏപ്രിൽ 13ന് പരീക്ഷാ ഫലം വന്നു. കോവിഡ് ലോക്​ഡൗണിനുശേഷം കോളജുകളിലും മറ്റും നേരിട്ടുള്ള പഠനരീതി ഒഴിവാക്കി ഓൺലൈൻ വഴിയാണ് ക്ലാസുകളും പരീക്ഷകളും നടത്തുന്നത്. അതേസമയം അണ്ണാ യൂനിവേഴ്സിറ്റി ഓൺലൈൻ പരീക്ഷക്ക്​ ഏർപ്പെടുത്തിയ സോഫ്റ്റ്‌വെയറിൽ പലവിധ പ്രതിബന്ധങ്ങളും വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നതായി പറയുന്നു. അനങ്ങിയാലോ വെബിലേക്ക് ഉള്ള നോട്ടം തെറ്റിയാലോ വിരലൊന്നു മാറിയാൽ കോപ്പിയടിച്ചെന്ന രീതിയിൽ രേഖപ്പെടുത്തുന്നതാണ് പരാതി. ഹയർ സെക്കൻഡറിയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾപോലും എൻജിനീയറിങ്ങി​‍ൻെറ ഓൺലൈൻ പരീക്ഷകളിൽ വിജയിക്കാൻ കഴിഞ്ഞി​െല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂരിഭാഗം വിദ്യാർഥികളും മൊബൈൽ ഫോണാണ് ഓൺലൈൻ പരീക്ഷക്ക് പ്രയോജനപ്പെടുത്തിയത്. കമ്പ്യൂട്ടറിലും ലാപ്​ടോപ്​ വഴി എഴുതിയവർ വിരളമാണെന്നും അതുകൊണ്ട് തന്നെ സാങ്കേതിക പ്രശ്നങ്ങൾ പലതും നേരിട്ടതായി വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story