Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:32 AM IST Updated On
date_range 24 May 2022 5:32 AM ISTവയനാട് ഗവ. മെഡിക്കൽ കോളജ്: കാത്ത്‌ലാബിന് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 50 ലക്ഷം
text_fieldsbookmark_border
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കാത്ത്‌ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നേരിട്ട പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ഒ.ആര്‍. കേളു എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് കാത്ത്‌ലാബില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപകൂടി അനുവദിച്ചു. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ കാത്ത്‌ലാബ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുകയുമായിരുന്നു. കഴിഞ്ഞ വയനാട് സന്ദര്‍ശന വേളയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാനന്തവാടിയില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ കാത്ത്‌ലാബ് നിർമാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്ഥാപിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും കാത്ത്‌ലാബില്‍ സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ കേരള മെഡിക്കല്‍ സർവിസ് കോർപറേഷന്‍ ലിമിറ്റഡ് വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍, ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ഘട്ടത്തിലാണ് കാത്ത്‌ലാബിന് ആവശ്യമായ വൈദ്യുതി വിതരണ ട്രാന്‍സ്‌ഫോര്‍മര്‍ നിലവില്‍ മെഡിക്കല്‍ കോളജിലില്ല എന്ന പ്രതിസന്ധി നേരിട്ടത്. തുടര്‍ന്ന്, ഒ.ആര്‍. കേളു എം.എൽ.എ ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്, എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയും ഇതിനായി പ്രത്യേക ഭരണാനുമതി നേടിയെടുക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കാത്ത്‌ലാബ് പ്രവര്‍ത്തനം സമയബന്ധിതമായി ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ---------------------------------------------------------------- കാതോലിക്കാ ബാവക്ക് സ്വീകരണം കല്‍പറ്റ: സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് കല്‍പറ്റ കലക്ടറേറ്റിന് സമീപമുള്ള കുരിശ്ശടിയില്‍ സ്വീകരണം നല്‍കി. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഹാരമണിയിച്ചു. രാഹുല്‍ ഗാന്ധിക്കുവേണ്ടി മുൻ എം.എൽ.എ എന്‍.ഡി. അപ്പച്ചന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍, കല്‍പറ്റ ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി വി. സക്കറിയ വെളിയത്ത്, ഭദ്രാസന സെക്രട്ടറി ഫാദര്‍ ടി.എം. കുരിയാക്കോസ്, പള്ളി ട്രസ്റ്റി കെ.കെ. ജോണ്‍സണ്‍, കല്‍പറ്റ സെന്‍റ് മേരീസ് ദേവാലയം സെക്രട്ടറി ഇ.വി. അബ്രഹാം, ഡോ. കെ.പി. ഏലിയാസ്, സാം എം. വര്‍ഗീസ്, എം. അമ്മിണിക്കുട്ടി, പി. ഷീല എല്‍ദോ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. MONWDL3 ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ കല്‍പറ്റയില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു ----------------------------------- റീജനൽ ഓഫിസ് ഉദ്ഘാടനം കൽപറ്റ: സഹകരണ വകുപ്പിലെ അംഗീകൃത സംഘടനയായ കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് താമസവും പരിശീലനവും ലക്ഷ്യമിട്ടു കൽപറ്റ എസ്.പി ഓഫിസിന് സമീപം നിർമിച്ച വയനാട് റീജനൽ ഓഫിസ് ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് കുമാർ, സംസ്ഥാന ട്രഷറർ സി.പി. പ്രിയേഷ്, കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്‍റ് മനോജ് ജോൺസൺ, മുൻ സംസ്ഥാന പ്രസിഡന്‍റുമാരായ സി. സുനിൽ കുമാർ, ബേബി തോമസ് എൽദോ, ജിറ്റ്സി ജോർജ്, എൻ.ജി.ഒ. അസോസിയേഷൻ വയനാട് ജില്ല പ്രസിഡന്‍റ് മോബിഷ് പി. തോമസ്, എംപ്ലോയീസ് ഫ്രണ്ട് ജില്ല പ്രസിഡന്‍റ് എൻ.ഡി. ഷിജു, സംസ്ഥാന ജോ. സെക്രട്ടറി വി.വി. ശ്രീവിദ്യ, സംസ്ഥാന സെക്രട്ടറിമാരായ ജോബി ജോസഫ്, എം. നംഷീദ്, ജില്ല സെക്രട്ടറി പി.ജെ. പ്രോമിസൺ എന്നിവർ സംസാരിച്ചു. MONWDL5 കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് റീജനൽ ഓഫിസ് കൽപറ്റയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story