Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTനീലഗിരി ജില്ലക്ക് 3350 ടൺ വളം അനുവദിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: . ജില്ലയിൽ 60,000ത്തിലധികം കർഷകർ തേയില, പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഇവർക്ക് പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ വഴി പലിശരഹിത വിള വായ്പ നൽകുന്നു. ഇതിൽ 25 ശതമാനം നീലഗിരി കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റിയിൽ (എൻ.സി.എം.എസ്) നിന്ന് വളംപോലുള്ള വസ്തുക്കൾ വാങ്ങുന്നതിനാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, എൻ.സി.എം.എസ് അടക്കമുള്ള സഹകരണ സംഘങ്ങളിൽ വളം സ്റ്റോക്കില്ലാത്തതിനാൽ കമ്പോസ്റ്റ് വിതരണം ചെയ്തിരുന്നില്ല. കമ്പോസ്റ്റിന്റെ ക്ഷാമം കാരണം വിതരണത്തെ ബാധിച്ചു. ഊട്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വളം ആവശ്യപ്പെട്ട് കർഷകർ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. ഇതേത്തുടർന്നാണ് നേരിട്ട് കമ്പോസ്റ്റും അനുവദിക്കാൻ നടപടി സ്വീകരിച്ചത്. അനുവദിച്ച രാസവളം എൻ.സി.എം.എസിന് നൽകിയത് ഗോഡൗണിലെത്തി. ഊട്ടിയിൽ കർഷകർ വളം വാങ്ങിത്തുടങ്ങി. നീലഗിരി കോഓപറേറ്റിവ് മാർക്കറ്റിങ് അസോസിയേഷൻ ഡെപ്യൂട്ടി രജിസ്ട്രാർ തമിഴ്സെൽവൻ, സെക്രട്ടറി അയ്യപ്പൻ എന്നിവർ വളം വിതരണം സന്ദർശിച്ചു. 3350 ടൺ വിഹിതത്തിൽ 355 ടൺ യൂറിയ, 570 ടൺ പൊട്ടാഷ്, 855 ടൺ സൂപ്പർഫോസ്ഫേറ്റ്, 390 ടൺ കോംപ്ലക്സ്, 1176 ടൺ അമോണിയം സൾഫേറ്റ് എന്നിവയുൾപ്പെടെ 3350 ടൺ വളം അനുവദിച്ചതായി ഡെപ്യൂട്ടി രജിസ്ട്രാർ തമിഴ്സെൽവൻ പറഞ്ഞു. മഴയുള്ളതിനാൽ തേയില കർഷകർക്ക് അമോണിയം ഫോസ്ഫേറ്റ് വളം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story