Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോവിഡ് നിയമലംഘനം:...

കോവിഡ് നിയമലംഘനം: രണ്ടു മാസത്തിനിടെ ജില്ലയില്‍ 3117 കേസുകള്‍

text_fields
bookmark_border
കോവിഡ് നിയമലംഘനം: രണ്ടു മാസത്തിനിടെ ജില്ലയില്‍ 3117 കേസുകള്‍26,674 പേർക്ക്​ പിഴചുമത്തികൽപറ്റ: വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘച്ചതിന് ജില്ലയില്‍ ജൂണ്‍- ജൂലൈ മാസങ്ങളിലായി 3117 കേസുകള്‍ രജിസ്​റ്റ​ര്‍ ചെയ്തു. ഇതില്‍ 31 കേസുകള്‍ ക്വാറൻറീൻ ലംഘിച്ചതിന് എടുത്തതാണ്. പൊതുയിടങ്ങളില്‍ ശരിയായവിധം മാസക്​ ധരിക്കാത്തതിന് 13,387 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 13,287 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് ക്വാറൻറീന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും ക്വാറൻറീനില്‍ കഴിയണമെന്നും പൊതുജനം കൃത്യമായി കോവിഡ് മാനദണ്ഡം പാലിച്ച് പൊതുയിടങ്ങളില്‍ പെരുമാറണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. boxവിവാഹ സല്‍ക്കാരം; കേസെടുത്തുകൽപറ്റ: കോവിഡ് മാനദണ്ഡം ലംഘിച്ച്​ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്​ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചതിന്​ ഗൃഹനാഥനെതിരെ കേസെടുത്തു. മാനന്തവാടി ദ്വാരക സ്വദേശി അബ്​ദുറസാഖ് എന്നയാളെ പ്രതിചേര്‍ത്ത് മാനന്തവാടി ​െപാലീസ് ആണ്​ കേസ് രജിസ്​റ്റര്‍ ചെയ്തത്​. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്, സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്​ ഏതുതരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ എല്ലാ സ്​റ്റേഷൻ ഹൗസ്​ ഓഫിസർമാര്‍ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്ന്​ ജില്ല പൊലീസ് മേധാവി അറിയിച്ചു. കെ.പി.സി.ടി.എ സ്മാർട്ട്‌ ഫോണുകൾ നൽകികൽപറ്റ: കെ.പി.സി.ടി.എ കാലിക്കറ്റ് സർവകലാശാല മേഖല കമ്മിറ്റി അതിജീവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എക്ക്​ കെ.പി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി കൈമാറി. കോഴിക്കോട് മേഖലയിൽ 50 ലക്ഷം രൂപയുടെ കോവിഡ്കാല സാമാശ്വാസ പരിപാടികളാണ് പദ്ധതിയിലുള്ളത്. പഞ്ചായത്തിന് വേണ്ടി വൈസ് പ്രസിഡൻറ്​ നജീബ് കരണി മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. ഡോ. ടി.കെ. ഉമർ ഫാറൂഖ്, ഡോ. എൻ.കെ. മുഹമ്മദ് അസ്​ലം, ഡോ. പി.എ. മത്തായി, പ്രഫസർമാരായ സിബി ജോസഫ്, പി. കബീർ, പി. സുൽഫി, സബിൻ ബേബി, റെനി അന്ന ഫിലിപ് എന്നിവർ പങ്കെടുത്തു.SATWDL6കെ.പി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി അഡ്വ. ടി. സിദ്ദീഖ് എം.എൽ.എക്ക് സ്മാർട്ട് ഫോണുകൾ കൈമാറുന്നുസി.എച്ച്​.സിക്ക്​ ഉപകരണങ്ങൾ നൽകിചെന്നലോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.എസ്.എസ് തരിയോട് യൂനിറ്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കസേരകളും ശുചീകരണ ഉപകരണങ്ങളും നല്‍കി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീറില്‍നിന്ന്​ ഡോ. ജാവേദ് റിസ്‌വാന്‍ ഏറ്റുവാങ്ങി. തരിയോട് പഞ്ചായത്ത് ആരോഗ്യ– വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹസ്ന സൈദ്, എം.എസ്.എസ് ജില്ല വൈസ് പ്രസിഡൻറ്​ അഷ്റഫ് പാറക്കണ്ടി, യൂനിറ്റ് പ്രസിഡൻറ്​ കെ. ഇബ്രാഹീം ഹാജി, പി.കെ. അബ്​ദുറഹിമാന്‍, ടി. മൊയ്തൂട്ടി, വി. മുസ്തഫ, ടി.പി. ഷൗക്കത്ത്, ഷിഹാബുദ്ദീന്‍ എന്നിവരും ആരോഗ്യപ്രവര്‍ത്തകരും സംബന്ധിച്ചു.SATWDL7തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എം.എസ്.എസ്​ നൽകുന്ന ഉപകരണങ്ങൾ ജില്ല പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീറില്‍നിന്ന്​ ഡോ. ജാവേദ് റിസ്‌വാന്‍ ഏറ്റുവാങ്ങുന്നുമൃതദേഹം തിരിച്ചറിഞ്ഞില്ലപനമരം: അഞ്ചുകുന്ന് തടിമില്ലിന്​ സമീപത്തെ തോട്ടത്തിൽ അഴുകിയനിലയിൽ കണ്ടെത്തിയ പുരുഷ​ൻെറ മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹത്തിന് സമീപം ആകാശനീല കളർ ഷർട്ടും ചുവപ്പിൽ വെള്ളക്കര ലുങ്കിയും ഗോൾഡൻ കളറിലുള്ള വാച്ചും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04936 220200. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.സ്ത്രീധനവിരുദ്ധ പ്രതിജ്ഞകൽപറ്റ: കേരള മഹിള സംഘം ബത്തേരി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ല പ്രസിഡൻറ്​ പ്രഫ. താര ഫിലിപ് ഉദ്​ഘാടനം ചെയ്തു. അനിത സൂരജ് അധ്യക്ഷത വഹിച്ചു. എൻ.വി. മിനി, ലത സോമനാഥൻ, എം.എം. ചന്ദ്രമതി, കെ.വി. സത്യഭാമ എന്നിവർ സംസാരിച്ചു.SATWDL2കേരള മഹിള സംഘം ബത്തേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ജില്ല പ്രസിഡൻറ്​ പ്രഫ. താര ഫിലിപ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story