Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:30 AM IST Updated On
date_range 3 Feb 2022 5:30 AM ISTജില്ലയിൽ 3005 അതിദരിദ്ര കുടുംബങ്ങൾ
text_fieldsbookmark_border
*അതിദാരിദ്ര്യ നിർണയം സമയബന്ധിതമായി പൂർത്തീകരിച്ച് വയനാട് *കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ പനമരം പഞ്ചായത്തിൽ *കുറവ് കൽപറ്റ മുനിസിപ്പാലിറ്റിയിൽ കൽപറ്റ: അതിദാരിദ്ര്യ നിർണയ പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ചപ്പോൾ ജില്ലയിൽ 3005 അതിദരിദ്ര കുടുംബങ്ങളുള്ളതായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ കണ്ടെത്തൽ. അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം നിർമാർജനം ചെയ്യാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് അതിദാരിദ്ര്യ നിർണയ പ്രക്രിയ. ജില്ലയിലെ മൊത്തം കുടുംബങ്ങളുടെ 1.5 ശതമാനം മാത്രമാണ് അതിദരിദ്രർ. ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ പനമരം ഗ്രാമപഞ്ചായത്തിലാണ്- 219 കുടുംബങ്ങൾ. ഏറ്റവും കുറവ് കൽപറ്റ മുനിസിപ്പാലിറ്റിയിലാണ്- 27 കുടുംബങ്ങൾ. ജില്ലയിലെ അതിദുർഘട പ്രദേശങ്ങളിലും വനാതിർത്തിയിൽ ആദിവാസി ഊരുകളിലുമുൾപ്പെടെ പ്രവർത്തനം സമയബന്ധിതമായി കൃത്യതയോടെ പൂർത്തീകരിച്ച് സംസ്ഥാനത്തിൽതന്നെ വയനാട് ജില്ല മാതൃകയായി. 15,000ഓളം പേരുടെ പങ്കാളിത്തത്തോടെയാണ് പ്രക്രിയ പൂർത്തീകരിച്ചത്. 11,000ലധികം പേർ പങ്കെടുത്ത ഫോക്കസ് ഗ്രൂപ് ചർച്ചകളിലൂടെ 3696 കുടുംബങ്ങളെ കണ്ടെത്തി. ഇവരുടെ എന്യൂമറേഷനും മേൽപരിശോധനയും മൊബൈൽ ആപ് വഴിയാണ് പൂർത്തീകരിച്ചത്. സാങ്കേതിക സഹായത്തിനായി ജില്ലതലത്തിൽ രൂപവത്കരിക്കപ്പെട്ട ഹെൽപ് ഡെസ്ക് വഴി മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഫോക്കസ് ഗ്രൂപ് ചർച്ചകളിലൂടെ കണ്ടെത്തിയ അതിദരിദ്രരുടെ ലിസ്റ്റ് പ്രീ എന്യൂമറേഷൻ, എന്യൂമറേഷൻ, മേൽ പരിശോധന എന്നീ ഘട്ടങ്ങളിലൂടെ പരിഷ്കരിച്ച് 3005 പേരുടെ പട്ടിക ഏഴുദിവസം പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇതിലുള്ള ആക്ഷേപങ്ങൾ ഗ്രാമസഭ മുഖേന പരിശോധിച്ച് തീർപ്പാക്കി ഗ്രാമസഭയുടെ അംഗീകാരം വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതിയും ചേർന്നാണ് അന്തിമ പട്ടികക്ക് അംഗീകാരം നൽകിയത്. ഭക്ഷണ ലഭ്യത, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര അതിതീവ ഘടകങ്ങൾ ബാധകമാക്കുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കുന്ന രീതിയിലാണ് സൂചകങ്ങൾ നിശ്ചയിച്ചത്. അഗതി, ആശ്രയ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെ പാർശ്വവത്കരിക്കപ്പെട്ട അതിദരിദ്രരെയാണ് കണ്ടെത്തിയത്. 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അതിദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സമയബന്ധിതമായി നിർണയ പ്രക്രിയ പൂർത്തീകരിക്കുന്നതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ജില്ലതല നോഡൽ ഓഫിസർ പി.സി. മജീദ് അഭിനന്ദിച്ചു. നെടുംതന, കക്കേരി കോളനികള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു *കൈവശരേഖ വിതരണ നടപടികള്‍ വേഗത്തിലാക്കും തിരുനെല്ലി: ഗ്രാമപഞ്ചായത്തിലെ നെടുംതന, കക്കേരി കോളനികള്‍ ജില്ല കലക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. വനാവകാശ നിയമപ്രകാരം കൈവശരേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. കക്കേരി, നെടുംതന കോളനിയില്‍നിന്ന് 111 അപേക്ഷകളാണ് കൈവശരേഖ അനുവദിക്കുന്നതിനായി പരിഗണിക്കുന്നത്. കൈവശരേഖ ഇല്ലാത്തതിനാല്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബങ്ങള്‍ ആശങ്ക പങ്കുവെച്ചു. സബ് ഡിവിഷന്‍ കമ്മിറ്റി കൂടി രണ്ടുമാസത്തിനകം പരിഹാര നടപടികള്‍ ഉണ്ടാകുമെന്ന് കലക്ടര്‍ കോളനിവാസികള്‍ക്ക് ഉറപ്പുനല്‍കി. കക്കേരി കോളനിയില്‍ കാലവര്‍ഷക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന കാര്യം അവര്‍ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. വന്യമൃഗശല്യം, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും ബോധിപ്പിച്ചു. സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ടി.ഡി.ഒ സി. ഇസ്മയില്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ടി. നജുമുദ്ദീന്‍, വില്ലേജ് ഓഫിസര്‍ പി.എസ്. സ്വപ്ന എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. നല്ലൂര്‍നാട് കാന്‍സര്‍ സൻെററില്‍ എക്സ്റേ മെഷീന്‍ സ്ഥാപിക്കും എക്സ്റേ മെഷിന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനായി ജില്ല കലക്ടര്‍ നല്ലൂര്‍നാട് കാന്‍സര്‍ സൻെറർ സന്ദര്‍ശിച്ചു. നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ഡോ. സാവന്‍ സാറാ മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു. WEDWDL15 ജില്ല കലക്ടര്‍ എ. ഗീത തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കോളനികള്‍ സന്ദർശിക്കാനെത്തുന്നു Must with Photo ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം കൽപറ്റ: യുവതയെ വഞ്ചിച്ച കേന്ദ്രസർക്കാറിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കൽപറ്റയിൽ നടന്ന പ്രതിഷേധം ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എം. ഫ്രാൻസിസ്, ജില്ല ജോ. സെക്രട്ടറി കെ.ആർ. ജിതിൻ, പി.സി. നിധിൻ, പ്രഭാത് എന്നിവർ സംസാരിച്ചു. പുൽപള്ളിയിൽ നടന്ന പ്രതിഷേധം എം.എസ്. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി, അജിത് കെ. ഗോപാൽ, മുഹമ്മദ് ഷാഫി, ജിഷ്ണുഷാജി, എൽദോസ് മത്തായി എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരിയിൽ നടന്ന പ്രതിഷേധം ജില്ല ജോ. സെക്രട്ടറി ലിജോ ജോണി ഉദ്ഘാടനം ചെയ്തു. ടി.പി. ഋതുഷോബ്, കെ.വി. അനീഷ് എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ നടന്ന പ്രതിഷേധം എ.കെ. റൈഷാദ് ഉദ്ഘാടനം ചെയ്തു. സിനാൻ, തിരഞ്ജന, വിഷ്ണു എന്നിവർ സംസാരിച്ചു. WEDWDL14 കൽപറ്റയിൽ ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story