Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമത്സ്യോത്സവം- 2022...

മത്സ്യോത്സവം- 2022 ഇന്ന് തുടങ്ങും

text_fields
bookmark_border
ആസാദി കാ അമൃത്: മത്സ്യോത്സവം- 2022ന് ഇന്ന് തുടതുടക്കം കൽപറ്റ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ പ്രചരണാര്‍ഥം ഫിഷറീസ് വകുപ്പ് നടത്തുന്ന മത്സ്യോത്സവം ജില്ലയില്‍ ശനിയാഴ്ച തുടങ്ങും. കല്‍പറ്റ എന്‍.എം.ഡി.സി ഹാളില്‍ രാവിലെ 11ന് നടക്കുന്ന മത്സ്യോത്സവം ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് വകുപ്പ് ജില്ല അസിസ്റ്റന്റ് ഡയറക്ടര്‍ സി. ആഷിക് ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിക്കും. യുവാക്കളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും മാംസ്യാഹാരത്തിന്റെ ലഭ്യത ഉറപ്പാക്കാനും സഹായിക്കുന്ന പി.എം.എം.എസ്.വൈ പദ്ധതിയുടെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന മത്സ്യോത്സവത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ തീര മൈത്രി സംഘങ്ങളുടെ നേതൃത്വത്തിലുള്ള വിഭിന്നങ്ങളായ മത്സ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും അലങ്കാര മത്സ്യങ്ങളുടെയും തദ്ദേശീയ മത്സ്യങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാറില്‍ 'അലങ്കാര മത്സ്യകൃഷിയിലെ നൂതന രീതികളും വിപണന സാധ്യതകളും' എന്ന വിഷയത്തില്‍ അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജൂഡിന്‍ ജോണ്‍ ചാക്കോ ക്ലാസെടുക്കും. മത്സ്യോത്സവം ഞായറാഴ്ച സമാപിക്കും. എസ്. സരിത, പി. വിജയകുമാര്‍, ഒ. അരുണ്‍, പി. നൗഫല്‍, സി.എസ്. ദിലീപ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. MUST ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി കോഴ്‌സിന് സര്‍ക്കാര്‍ ഫീസില്‍ഫീസില്‍ പഠിക്കാന്‍ അവസരം കല്‍പറ്റ: കേന്ദ്ര ടൂറിസം വകുപ്പിനു കീഴില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന ബി.എസ്‌.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പഠിക്കാന്‍ ലക്കിടിയിലെ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ സുബൈദ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇംഗ്ലീഷ് ഒരു വിഷയമായുള്ള പ്ലസ് ടു/ തത്തുല്യ യോഗ്യയുള്ളതവര്‍ക്കു അപേക്ഷിക്കാം. പ്രായം ജനറല്‍, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു 25ഉം എസ്‌.സി, എസ്.ടി., പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു 28 ഉം വയസ് കവിയരുത്. താത്പര്യമുള്ളവര്‍ www.orientalschool.com എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് എസ്.എസ്.എൽ.സി സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം principal.orientalihm@gmail.com എന്ന വിലാസത്തില്‍ ഈ മാസം 31നകം മെയില്‍ ചെയ്യണം. യോഗ്യതാപരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എൻ.സി.എച്ച്.എം പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്തവര്‍, ജെ.ഇ.ഇ മെരിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍, ലിസ്റ്റില്‍ പേരുണ്ടായിട്ടും ഫീസ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ക്ലാസ് സെപ്റ്റംബര്‍ ഒന്നിനു തുടങ്ങും. ആറു സെമസ്റ്റര്‍ കോഴ്‌സിനു 3,16,700 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 8943968943, 8111955733 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികളായ കെ. സജീവ്കുമാര്‍, കെ.ബി. സുനില്‍കുമാര്‍, ടി. സുനില്‍കുമാര്‍ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കവിതാസമാഹാരം പ്രകാശനം ഇന്ന് കല്‍പറ്റ: ഏച്ചോം സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപിക കല്‍പറ്റ വിനായക ആതിരയില്‍ എം. ശാന്തകുമാരിയുടെ പ്രഥമ കവിതാസമാഹാരമായ മഴത്തുള്ളികള്‍ ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന്ന് സിവില്‍സ്റ്റേഷനു സമീപത്തെ ഓഷ്യന്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രകാശനം ചെയ്യും. ഡോ.ഡി.ഡി. സഖ്‌ദേവ് ആദ്യപ്രതി സ്വീകരിക്കും. വയനാട് തപസ്യ കലാവേദി പ്രസിഡന്റ് വി.കെ. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. പുല്‍പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.ആര്‍. തൃദീപ്കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എം. വേലായുധന്‍ ഇന്‍ലാന്‍ഡ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ഏച്ചോം സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ പി.എ. ജോസഫ്, അഡ്വ.പി. സുരേഷ് എന്നിവര്‍ സംസാരിക്കും. വയനാടന്‍ പ്രകൃതിയിലും മനുഷ്യരിലും കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെയുണ്ടായ മാറ്റം പ്രമേയമാക്കി രചിച്ച 18 കവിതകളാണ് സമാഹാരത്തിലുള്ളതെന്ന് എം. ശാന്തകുമാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം. വേലായുധന്‍ ഇന്‍ലാന്‍ഡും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 3.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ കൽപറ്റ: 3.5 കിലോ കഞ്ചാവുമായി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുട്ടിൽ മേപ്പള്ളി വീട്ടിൽ സജീർ (35) ആണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൽപറ്റ എസ്.ഐ വിമൽ ചന്ദ്രന്‍റെ നേതൃത്വത്തിൽ മുട്ടിൽ അമ്പുകുത്തി കോളനിക്ക് സമീപമുമുള്ള വീട്ടിൽ നടത്തിയ തിരച്ചിലിലാണ് 3.5 കിലോയോളം കഞ്ചാവുമായി സജീർ പിടിയിലായത്. ജൂനിയർ ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, വിഷ്ണുരാജ്, സീനിയർ സിവിൽ പൊലിസ് ഓഫിസർ അബ്ദുൽ മുബാറക്ക്, നൗഷാദ് തുടങ്ങിയവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. WDLFRI10 സജീർ MUST പുസ്തകം പ്രകാശനം ചെയ്തു അമ്പലവയൽ: എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസറും അമ്പലവയൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ കെ.വി. മനോജ് എഴുതിയ 'നമ്മൾ അറിയേണ്ട കേരളം' എന്ന പുസ്തകം ടി. സിദ്ദീഖ് എം.എൽ.എ പ്രകാശനം ചെയ്തു. ജി.വി.എച്ച്.എസ്.എസ് അമ്പലവയലിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ഗിന്നസ് ബുക്ക് ജേതാവും ചിത്രകാരനുമായ ജോയൽ ബിജു പുസ്തകം ഏറ്റുവാങ്ങി. പരീക്ഷകളിൽ മികച്ച വിജയം നേടിയ കാർത്തിക ദാസ്, പി. അഭിജിത്, അൻസില ഷെറിൻ എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി. പി.ടി.എ പ്രസിഡന്റ് കെ.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. തിയേറ്റർ എക്സ്പേർട്ടും നടനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.സി.ഇ.ആർ.ടി പാഠപുസ്തക സമിതിയംഗം യൂസഫ് കുമാർ എസ്.എം. പുസ്തക പരിചയം നടത്തി. അനീഷ്.ബി.നായർ, ഷിവി കൃഷ്ണൻ, പി.ജി. സുഷമ, താജ് മൻസൂർ, ഡോ. ബാവ.കെ.പാലുകുന്ന്, ഡോ. വി.പി. അബ്ദുൾ അസീസ്, സുന്ദർലാൽ, ടി.എ. ജോസഫ്, കെ.കെ അഷറഫ്, ഇ.കെ. ജോണി, സി.കെ. ബിനേഷ് എന്നിവർ സംസാരിച്ചു. മാത്യൂസ് വൈത്തിരി നാടൻ പാട്ട് അവതരണം നടത്തി. സി.വി. നാസർ സ്വാഗതവും പി.കെ.അബ്ദുൾ സമദ് നന്ദിയും പറഞ്ഞു. . WDLFRI11 നമ്മൾ അറിയേണ്ട കേരളം എന്ന പുസ്തകം ടി. സിദ്ദീഖ് എം.എൽ.എ ജോയൽ ബിജുവിന് നൽകി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story