Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:34 AM IST Updated On
date_range 2 May 2022 5:34 AM ISTപുൽപള്ളിയിൽ വീണ്ടും മോഷണം; വീട്ടിൽനിന്ന് 18 പവനും പണവും നഷ്ടപ്പെട്ടു
text_fieldsbookmark_border
പുൽപള്ളി: വീട്ടിൽനിന്ന് 18 പവൻ സ്വർണവും 12,000 രൂപയും മോഷ്ടിച്ചു. ആടിക്കൊല്ലി കണ്ണംപള്ളി ഷാജിയുടെ വീട്ടിൽനിന്നാണ് പണവും സ്വർണവും അപഹരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്. ഷാജി വിദേശത്താണ്. വീട്ടിൽ ആരുമില്ലായിരുന്നു. ബുധനാഴ്ച തോട്ടത്തിലെ റബർ ടാപ്പിങ് തൊഴിലാളിയായ അയൽവാസിയാണ് വീടിന്‍റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷാജി വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തി വീട് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷണംപോയ വിവരം അറിയുന്നത്. തുടർന്ന് പുൽപള്ളി പൊലീസിൽ പരാതി നൽകി. മൂന്ന് ആഴ്ച്ചക്കിടെ ടൗൺ പരിധിയിലെ മൂന്നു വീടുകളിൽ നിന്നായി വൻ മോഷണമാണ് നടന്നത്. ആനപ്പാറയിലെ വീട്ടിൽ നിന്ന് 25 പവൻ സ്വർണവും 50,000ത്തോളം രൂപയും കവർന്നിരുന്നു. തൊട്ടടുത്ത ദിവസം താന്നി തെരുവിനടുത്ത വീട്ടിൽനിന്ന് 13 പവൻ സ്വർണമടക്കം മോഷണം പോയി. മോഷണങ്ങളെല്ലാം പകലായിരുന്നു. ഡിവൈ.എസ്.പി, പുൽപള്ളി സി.ഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാൽ, മോഷണത്തിന് തുമ്പുണ്ടാക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. SUNWDL20 മോഷണം നടന്ന വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story