Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTടി.പി.ആർ 14.40
text_fieldsbookmark_border
607 പേര്‍ക്ക് കോവിഡ് കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്ച 607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 914 പേര്‍ രോഗമുക്തി നേടി. രോഗ സ്ഥിരീകരണ നിരക്ക് 14.40 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,798 ആയി. 92,908 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9,888 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ അമ്പലവയല്‍ 66, കല്‍പറ്റ 51, നൂല്‍പ്പുഴ 42, ബത്തേരി 39, നെന്മേനി 38, മേപ്പാടി 37, പൊഴുതന 36, മാനന്തവാടി 35, മീനങ്ങാടി 34, പൂതാടി 31, തിരുനെല്ലി 28, മുട്ടില്‍ 26, വെള്ളമുണ്ട 24, വൈത്തിരി 22, തവിഞ്ഞാല്‍ 15, കണിയാമ്പറ്റ 14, മൂപ്പൈനാട് 12, പടിഞ്ഞാറത്തറ 11, പനമരം 10, കോട്ടത്തറ ഒമ്പത്, എടവക എട്ട്, പുല്‍പള്ളി ആറ്, മുള്ളന്‍കൊല്ലി നാല്, തൊണ്ടര്‍നാട് മൂന്ന്, വെങ്ങപ്പള്ളി രണ്ട്, തരിയോട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണാടകയില്‍ നിന്നു വന്ന മുള്ളന്‍കൊല്ലി സ്വദേശിക്കും കശ്മീരില്‍ നിന്നു വന്ന കല്‍പറ്റ സ്വദേശിക്കും ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവർ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 74 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 840 പേരുമാണ് രോഗമുക്തരായത്. വൈദ്യുതി മുടങ്ങും വെള്ളമുണ്ട: ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചങ്കോട് പമ്പ്, നടക്കൽ, തരുവണ പമ്പ്, തരുവണ, പോരുന്നന്നൂർ, തേറ്റമല ട്രാൻസ്ഫോർമർ പരിധിയിൽ ബുധൻ രാവിലെ 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ക്വിസ് മത്സര വിജയികൾക്ക് ഉപഹാരം നൽകി കൽപറ്റ: ആസാദി കി അമൃത് മഹോത്സവത്തിൻെറ ഭാഗമായി ജില്ലയിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് ഒ.ആർ. കേളു എം.എൽ.എ ഉപഹാരം നൽകി. ഒന്നാം സ്ഥാനം ലഭിച്ച കോട്ടത്തറ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമിലിമ ജോസ്, വർഷ റോസ് എന്നിവർക്കും, രണ്ടാം സ്ഥാനം ലഭിച്ച തരിയോട് ഗ്രാമപഞ്ചായത്തിലെ ദിയ വിനോയ്, ശരത് ചന്ദ്രൻ എന്നിവർക്കുമാണ് ഉപഹാരം നൽകിയത്. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ പി. ജയരാജൻ, എ.ഡി.പി ബൈജു ജോസ്, സീനിയർ സൂപ്രണ്ടുമാരായ സന്തോഷ് കുമാർ, ജോമോൻ ജോർജ്, ജൂനിയർ സൂപ്രണ്ട് സി. സുധീർ തുടങ്ങിയവർ പങ്കെടുത്തു. കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി കൽപറ്റ: സ്ഥലംമാറിപ്പോകുന്ന ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്ക് ജില്ല വികസനസമിതി യോഗത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്‌നേഹോഷ്മള യാത്രയയപ്പ്. സിവില്‍ സ്‌റ്റേഷനിലെ പഴശ്ശി ഹാളിലും ഓണ്‍ലൈനിലുമായി നടന്ന യാത്രയയപ്പു യോഗം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. അദീലയുടെ നേതൃഗുണത്തെയും ജോലിയിലുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ കലക്ടര്‍ക്ക് മെമേൻറാ സമ്മാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാര്‍, ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, നഗരസഭ അധ്യക്ഷന്മാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ വി.എസ്. ബിജു, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുസമൂഹവും നല്‍കിയ പിന്തുണക്ക് ജില്ല കലക്ടര്‍ നന്ദി അറിയിച്ചു. TUEWDL11 ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്ക് ജില്ല വികസന സമിതിയുടെ ഉപഹാരം ഒ.ആര്‍. കേളു എം.എല്‍.എ സമ്മാനിക്കുന്നു തോട്ടം തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് കൽപറ്റ: തോട്ടം തൊഴിലാളി മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്ലാേൻറഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സെപ്റ്റംബർ 30ന് എസ്റ്റേറ്റ് ഓഫിസുകൾ ഉപരോധിച്ച് കലക്ടറേറ്റിലേക്കും ആർ.ഡി.ഒ ഓഫിസിലേക്കും മാർച്ച് നടത്തും പ്ലാേൻറഷൻ ലേബർ ആക്ട് ഭേദഗതി ചെയ്യുക, തൊഴിലാളികൾക്കും ആശ്രിതർക്കും അടിയന്തരമായി വാക്സിൻ പൂർണമായി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story