Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTടി.പി.ആർ 11.29
text_fieldsbookmark_border
ടി.പി.ആർ 11.29530 പേര്‍ക്ക് കോവിഡ്കൽപറ്റ: ജില്ലയില്‍ ശനിയാഴ്ച 530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 407 പേര്‍ രോഗമുക്തി നേടി. രോഗ സ്ഥിരീകരണ നിരക്ക് 11.29 ആണ്. 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77,243 ആയി. 70,934 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5,457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4,028 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍മേപ്പാടി 56, നെന്മേനി 54, പനമരം 53, അമ്പലവയൽ 41, മാനന്തവാടി 30, കൽപറ്റ 25, ബത്തേരി 23, നൂൽപ്പുഴ 22, പടിഞ്ഞാറത്തറ, വൈത്തിരി 20 വീതം, തൊണ്ടർനാട് 19, കണിയാമ്പറ്റ18, വെള്ളമുണ്ട 17, എടവക, മീനങ്ങാടി, മുട്ടിൽ 15 വീതം, പുൽപള്ളി 14, തവിഞാൽ 11, കോട്ടത്തറ, പൂതാടി, തരിയോട് 10 വീതം, മുള്ളൻകൊല്ലി എട്ട്, മൂപ്പൈനാട് ഏഴ്, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ആറു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഇതര സംസ്‌ഥാനത്തു നിന്നെത്തിയ അഞ്ച് തമിഴ്നാട് സ്വദേശികൾക്കും രോഗം സ്‌ഥിരീകരിച്ചു.രോഗമുക്തി നേടിയവർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 28 പേർ, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 379 പേരുമാണ് രോഗമുക്തരായത്. വന്യമൃഗശല്യം: പ്രതിഷേധ കൂട്ടായ്മപുൽപള്ളി: മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കരിമം കൂട്ടായ്മയുടെ നേതൃത്വത്തിൽ പുൽപള്ളി റേഞ്ച് ഓഫിസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കർഷകരുടെ നെൽകൃഷി, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളവുകൾ നശിപ്പിച്ചിട്ടും പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ല പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ടി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി, ഷാജി ദാസ്, സണ്ണി തോമസ്, ജോസ് നെല്ലേടം, സി.ഡി. ബാബു, പി.എ. ഡിവൻസ്, ബെന്നി മാത്യു എന്നിവർ സംസാരിച്ചു. SATWDL17കരിമം കൂട്ടായ്മ പുൽപള്ളി റേഞ്ച് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കോവിഡ് പ്രതിരോധത്തിൽ മാതൃകയായി നൂൽപ്പുഴ; 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകിസുൽത്താൻ ബത്തേരി: കോവിഡ് പ്രതിരോധത്തിൽ മാതൃകയായി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്. 18 വയസ്സിനു മുകളിലുള്ള പഞ്ചായത്തിലെ എല്ലാവർക്കും വാക്സിൻ നൽകി. 22,827 ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. ഇതിൽ 1600ഓളം പേർ രണ്ട് ഡോസും സ്വീകരിച്ചവരാണ്. 45 വയസ്സിനും 18 വയസ്സിനും മുകളിലുള്ളവർക്ക് പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയാണ് വാക്സിൻ കൊടുത്തത്. പഞ്ചായത്തിലെ ജനസംഖ്യയിൽ 40 ശതമാനത്തിലേറെ ആദിവാസികളാണ്. കോളനികൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തി. അതിനു ശേഷമാണ് ക്യാമ്പ് ഒരുക്കിയത്. പതിനായിരത്തിലധികം ഡോസുകൾ ആദിവാസികൾക്ക് കൊടുത്തു. കോവിഡ് ബാധിതരെ പുനരധിവസിപ്പിക്കുന്ന ഡി.സി.സികൾ, കമ്യൂണിറ്റി കിച്ചൺ എന്നിവയൊക്കെ കല്ലൂരിലുണ്ട്. നായ്ക്കട്ടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവും ആൻറിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്തുന്നതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു.സലിം പിച്ചന് നാട്ടു ശാസ്ത്രജ്ഞ പുരസ്കാരം കൽപറ്റ: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻെറ നാട്ടു ശാസ്ത്രജ്ഞ പുരസ്കാരം സസ്യ ശാസ്ത്രജ്ഞൻ സലിം പിച്ചന്. മലബാർ മേഖലയിലെ ശാസ്ത്ര നീരിക്ഷണങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് പുരസ്കാരം. ശാസ്ത്ര നിരീക്ഷണങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിലും സാമൂഹിക ഇതര മേഖലകളിലും പ്രവർത്തിച്ചു വരുകയാണ്. എം.എസ് സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ ജീവനക്കാരനാണ്. പശ്ചിമഘട്ടത്തിൻെറ മലബാർ മേഖലയിൽനിന്ന് അപൂർവ ഇന സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടുപിടിത്തങ്ങളും സസ്യ സമ്പത്തിനെ കുറിച്ച് നടത്തിയ പഠനങ്ങളും മുൻനിർത്തി ഒരു കൂട്ടം ശാസ്ത്രജ്ഞർ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന പേരില്ലാത്ത വന്യ ഓർക്കിഡ് വർഗത്തിൽപ്പെട്ട സസ്യത്തിന് 'സ്വിഡൻ ഫെഡിനില്ലാ സലിമീ' എന്ന പേര് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ദേശീയ ഫോട്ടോഗ്രഫി അവാർഡും സംസ്ഥാന സർക്കാറിൻെറ യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരം, വനം വകുപ്പിൻെറ വനമിത്ര പുരസ്കാരം, നെഹ്റു യുവകേന്ദ്രയുടെ യൂത്ത് അവാർഡ് എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. SATWDL16സലിം പിച്ചൻ ആദരിച്ചുമാനന്തവാടി: നിസ്വാർഥമായ സേവനം യാത്രക്കാർക്ക് നൽകി കെ.എസ്.ആർ.ടി.സിയുടെ അഭിമാനമായ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ ഷറഫുദ്ദീൻ വാഴയിലിനെയും കണ്ടക്ടർ അനൂപ് വള്ളിക്കാവനെയും മാനന്തവാടി ഡി.എം വിംസ് റൂട്ടിലെ സ്ഥിരംയാത്രക്കാരായ ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് ആദരിച്ചു. ഡി.എം വിംസ് അസി. ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, അസി. ജനറൽ മാനേജർ ഷാനവാസ് പള്ളിയാൽ, റിയ മാത്യു, പ്രജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story